30 Dec 2025 5:34 PM IST
Summary
ഇന്ത്യയിലെ വളരുന്ന മധ്യവര്‍ഗവും സ്ഥിരമായ നിക്ഷേപ വളര്‍ച്ചയും ആശാവഹം. നിരവധി വളര്‍ന്നുവരുന്ന വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍, ഇന്ത്യയുടെ പണപ്പെരുപ്പം മിതമാണ്.
ആഗോള അനിശ്ചിതത്വത്തിനിടയിലും ഇന്ത്യ സ്ഥിരതയുള്ള വളര്‍ച്ച രേഖപ്പെടുത്തിയെന്ന് യുബിഎസ്. ഇന്ത്യന്‍ മധ്യവര്‍ഗ്ഗം സാമ്പത്തികമായി കൂടൂതല്‍ കരുത്താര്‍ജ്ജിച്ചുവെന്നും റിപ്പോര്‍ട്ട്.
ആഗോള സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും സ്ഥിരതയുള്ള വളര്‍ച്ച രേഖപ്പെടുത്തിയ രാജ്യമായി ഇന്ത്യ വേറിട്ടുനില്‍ക്കുന്നുവെന്ന് യുബിഎസിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയിലെ വളരുന്ന മധ്യവര്‍ഗവും സ്ഥിരമായ നിക്ഷേപ വളര്‍ച്ചയും ഈ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നു.
നിയന്ത്രണ വിധേയമായ പണപ്പെരുപ്പം
പണപ്പെരുപ്പം നിയന്ത്രണ വിധേയമായി. നിരവധി വളര്‍ന്നുവരുന്ന വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍, ഇന്ത്യയുടെ പണപ്പെരുപ്പം മിതമായിരിക്കുന്നു എന്ന് യുബിഎസ് നിരീക്ഷിക്കുന്നു.
ഇന്ത്യയുടെ നയ ചട്ടക്കൂടും പരിഷ്‌കരണ പാതയും ദീര്‍ഘകാല വികാസത്തെ പിന്തുണയ്ക്കുന്നു. സമീപ വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തി. ഇത് സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനങ്ങളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു എന്ന് യുബിഎസ് അഭിപ്രായപ്പെടുന്നു.
നിര്‍മ്മാണ മേഖലയും അടിസ്ഥാന സൗകര്യ മേഖലയും ശ്രദ്ധാകേന്ദ്രങ്ങള്‍
അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപവും വിതരണ ശൃംഖല വൈവിധ്യവല്‍ക്കരണവും ഇന്ത്യയുടെ കുതിപ്പിന് ആക്കം കൂട്ടുന്നു.
ഇന്ത്യയുടെ ഓഹരി വിപണിയും ശക്തമായ നിലയിലാണ് എന്ന് റിപ്പോര്‍ട്ട് പറയുന്നു. ആഗോളതലത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അപകടസാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഘടനാപരമായ വളര്‍ച്ചാ സാധ്യതകള്‍ ഇന്ത്യയെ സംബന്ധിച്ച് നിലനില്‍ക്കുന്നു എന്ന് റിപ്പോര്‍ട്ട് സംഗ്രഹിക്കുന്നു. വളര്‍ന്നുവരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളില്‍ ഏറ്റവും ശക്തമായ രാജ്യമായി ഇന്ത്യയെ ഇത് മാറ്റുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
