image

30 Nov 2022 7:28 AM GMT

Economy

ക്യൂ 2 ജിഡിപി ഡാറ്റ ഇന്ന്: സെപ്റ്റംബര്‍ പാദത്തില്‍ വളര്‍ച്ച കുറയും

MyFin Desk

ക്യൂ 2 ജിഡിപി ഡാറ്റ ഇന്ന്:  സെപ്റ്റംബര്‍ പാദത്തില്‍ വളര്‍ച്ച കുറയും
X


ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍, കോവിഡിന്റെ ആഘാതം കുറഞ്ഞെങ്കിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വാര്‍ഷിക വളര്‍ച്ച മന്ദഗതിയിലാകാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍. ബുധനാഴ്ച വരാനിരിക്കുന്ന ജിഡിപി ഡാറ്റയ്ക്ക് മുന്നോടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യം ആഗോള സമ്പദ് പ്രതിസന്ധികള്‍ക്കിടയില്‍ വെല്ലുവിളികളെ എത്രത്തോളം നേരിട്ടുവെന്ന ജിഡിപി കണക്കുകളില്‍ വ്യക്തമാകും.

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 6.2 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിഡിപി ഡാറ്റ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ വളരെയധികം സ്വാധീനിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ അയവു വരുത്തിയതും, സ്വകാര്യ നിക്ഷേപങ്ങളും മറ്റും വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളും ഇതില്‍ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

ആഗോള പ്രതിസന്ധികള്‍ക്കിടയിലും നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മികച്ച പുരോഗതി കൈവരിക്കുന്നതായാണ് സൂചകങ്ങളെ വിലയിരുത്തി വിദഗ്ധര്‍ പറയുന്നത്. എങ്കിലും, വാര്‍ഷിക ജിഡിപി വളര്‍ച്ച ഈ കാലയളവില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ അല്പം കുറവായിരിക്കും. കമ്പനികളുടെ മാര്‍ജിന്‍ കുറഞ്ഞു. ഒപ്പം വ്യാവസായിക ഉത്പാദനം കഴിഞ്ഞ പാദത്തില്‍ 1.5 ശതമാനം മാത്രമാണ് വര്‍ധിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഉണ്ടായ ദുര്‍ബലമായ വളര്‍ച്ചയാണിത്.

ബുധനാഴ്ച വൈകീട്ട് 5.30 ഓടെ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയം ജിഡിപി കണക്കുകള്‍ പുറത്തുവിടും. ഇന്ത്യന്‍ ഗവണ്‍മെന്റ് സെപ്തംബര്‍ പാദത്തില്‍, മൂലധനച്ചെലവ് വര്‍ധിപ്പിച്ചിരുന്നു. ഇത് കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ചു 40 ശതമാനം വര്‍ധിച്ച് 1.67 ട്രില്യണ്‍ (20.45 ബില്യണ്‍ ഡോളര്‍) രൂപയായി. ഉപഭോഗവും വര്‍ധിച്ചിട്ടുണ്ട്.