12 Oct 2025 3:26 PM IST
Summary
വ്യാപാരക്കമ്മി ഉയരാന്‍ കാരണമായത് കനത്ത സ്വര്‍ണ ഇറക്കുമതി
സെപ്റ്റംബറില്‍ ഇന്ത്യയുടെ വ്യാപാരക്കമ്മി 28 ബില്യണ്‍ ഡോളറായി ഉയരുമെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണ ഇറക്കുമതിയിലെ കുത്തനെയുള്ള വര്‍ധനവാണ് കമ്മി ഉയരാന്‍ കാരണമായത്. ഓഗസ്റ്റില്‍ വ്യാപാര കമ്മി 26.5 ബില്യണ്‍ ഡോളറായിരുന്നു.
സ്വര്‍ണത്തിന്റെ ആവശ്യകതയിലെ കുതിച്ചുചാട്ടത്തിന് കാരണമായത് ഉത്സവ, വിവാഹ സീസണിന്റെ തുടക്കമാണ്. ഇത് സാധാരണയായി മഞ്ഞ ലോഹത്തിന്റെ ഇറക്കുമതി വര്‍ധിപ്പിക്കുക പതിവാണെന്നും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎസ്-ഇന്ത്യ വ്യാപാര കരാറിലെ കാലതാമസവും വ്യാപാര കമ്മിയെ ബാധിക്കുന്നു. ഇത് രാജ്യത്തിന്റെ കയറ്റുമതിയെ സാരമായി ബാധിക്കുന്നു. ഇന്ത്യയുടെ ചരക്ക് കയറ്റുമതിയുടെ ഏകദേശം 20% അമേരിക്കയിലേക്കാണ് എന്നത് വ്യാപാര കരാറിന്റെ പ്രധാന്യം വര്‍ധിപ്പിക്കുന്നു. എങ്കിലും, ഇരു രാജ്യങ്ങളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യാപാര ചര്‍ച്ചകള്‍ മെച്ചപ്പെടുമെന്നുള്ള പ്രതീക്ഷയാണ് ഇന്ത്യക്ക് ഉള്ളത്.
ശക്തമായ ഇറക്കുമതി ആവശ്യകതയും പരിമിതമായ കയറ്റുമതി വളര്‍ച്ചയും കാരണം വ്യാപാരക്കമ്മി സമീപകാലത്ത് ഉയര്‍ന്ന നിലയില്‍ തുടരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഉത്സവ സീസണിന് മുന്നോടിയായി ഉയര്‍ന്ന സ്വര്‍ണ ഇറക്കുമതി, ശക്തമായ ഊര്‍ജ്ജ ആവശ്യകത, ഇലക്ട്രോണിക്‌സ്, മൂലധന വസ്തുക്കളുടെ ഇറക്കുമതി എന്നിവയെ തുടര്‍ച്ചയായി ആശ്രയിക്കുന്നത് എന്നിവ കമ്മി ഉയര്‍ന്ന നിലയില്‍തന്നെ നിലനിര്‍ത്താന്‍ സാധ്യതയുണ്ട്.
ഇന്ത്യയും യുഎസും സാധ്യതയുള്ള ആദ്യ ഘട്ട വ്യാപാര കരാറിലെത്താനുള്ള ശ്രമത്തിലാണ്. ചര്‍ച്ചകള്‍ നവംബര്‍ വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. കരാറിന് കീഴിലുള്ള താരിഫ് തടസ്സങ്ങള്‍ കുറയ്ക്കുന്നത് ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയായ യുഎസിലേക്കുള്ള കയറ്റുമതിയില്‍ വീണ്ടെടുക്കലിനെ സഹായിച്ചേക്കാമെന്നും യുബിഐ റിപ്പോര്‍ട്ട് പറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
