13 April 2023 11:00 AM IST
Summary
- 2022 ഫെബ്രുവരിയിൽ ഐഐപി 1.2 ശതമാനം
- ഊർജ, ഖനന, നിർമാണ മേഖലകളിൽ മികച്ച പ്രകടനം
രാജ്യത്തെ വ്യാവസായിക ഉത്‌പാദന വളർച്ച ഫെബ്രുവരി മാസത്തിൽ 5.5 ശതമാനത്തിൽ നിന്നും നേരിയ തോതിൽ ഉയർന്ന് 5.6 ശതമാനമായി. ഊർജ, ഖനന, നിർമാണ മേഖലയിലുണ്ടായിട്ടുള്ള മികച്ച പ്രകടനമാണ് വളർച്ചയിലെ വർധനക്ക് കാരണം. വാർഷികാടിസ്ഥാനത്തിലും പുരോഗതി ഉണ്ടായിട്ടുണ്ട്.
2022 ഫെബ്രുവരിയിൽ വ്യവസായിക ഉത്പാദന സൂചിക (ഐ ഐ പി ) 1.2 ശതമാനമായിരുന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തു വിട്ട കണക്കു പ്രകാരം നിർമാണ മേഖലയിലെ ഉത്പാദനം കഴിഞ്ഞ വര്ഷം സമാന കാലയളവില്ല് രേഖപ്പെടുത്തിയ 0.2 സത്തമത്തിൽ നിന്നും 5.3 ശതമാനമായി ഉയർന്നു.
ഖനന മേഖലയിൽ ഉത്പാദനം കാര്യമായ മാറ്റമില്ലാതെ തുടർന്നു. ഉത്പാദനം ഫെബ്രുവരിയിൽ 4.6 ശതമാനമായി.
വൈദ്യുതി ഉത്പാദനം 8.2 ശതമാനമായി. കഴിഞ്ഞ വര്ഷം ഫെബ്രുവരിയിൽ 4.5 ശതമാനമായിരുന്നു. കാപിറ്റൽ ഗുഡ്സ് വിഭാഗത്തിൽ ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. ഈ വിഭാഗത്തിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റിപ്പോർട്ട് ചെയ്ത 1.3 ശതമാനത്തിൽ നിന്ന് 10.5 ശതമാനമായി വർധിച്ചു.
കൺസ്യൂമർ ഡ്യൂറബിൾ വിഭാഗത്തിൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത 9.7 ശതമാനത്തിൽ നിന്ന് 4 ശതമാനത്തിന്റെ കുറവാണു ഉണ്ടായത്.
കൺസ്യൂമർ നോൺ ഡ്യൂറബിൾ വിഭാഗത്തിൽ 6.8 ശതമാനത്തിൽ നിന്ന് 12.1 ശതമാനമായി വർധിച്ചു.
ഇൻഫ്രാസ്ട്രച്ചർ മേഖലയിലെ ഉത്പന്നങ്ങളുടെ വിഭാഗത്തിൽ 6.8 ശതമാനത്തിന്റെ വളർച്ച ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 4.6 ശതമാനമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ ഫെബ്രുവരി വരെയുള്ള 11 മാസത്തിൽ ഐ ഐ പി തൊട്ടു മുൻപുള്ള സാമ്പത്തിക വർഷത്തിൽ സമാന കാലയളവിൽ രേഖപ്പെടുത്തിയ 12.5 ശതമാനത്തിൽ നിന്ന് 5.5 ശതമാനമായി കുറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
