image

31 Jan 2023 9:51 AM GMT

Economy

പണപ്പെരുപ്പം വരുതിയിൽ, കരുതൽ ശേഖരം ആശങ്ക വേണ്ട: സർവെ

MyFin Desk

indian economic survey 2023
X

Summary

. വിനമയ നിരക്കിന്റെ കാര്യത്തില്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായും, പിപിപി (പര്‍ച്ചേസിംഗ് പവര്‍ പാരിറ്റി) യുടെ കാര്യത്തില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായും ഇന്ത്യ തുടരുമെന്നും സര്‍വേ വ്യക്തമാക്കുന്നു.



ഡെല്‍ഹി: ലേകത്തിലെ മറ്റ് സമ്പദ് വ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോള്‍ 2023 ലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (സിപിഐ) ആര്‍ബിഐയുടെ സഹന പരിധിക്കു മുകളിലേക്ക് പോകില്ലെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. ഡിസംബറില്‍ ഇന്ത്യയിലെ റീട്ടെയില്‍ പണപ്പെരുപ്പം ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.72 ശതമാനത്തിലേക്ക് താണിരുന്നു. രാജ്യത്തിന്റെ വിദേശ നാണ്യ കരുതല്‍ ശേഖരത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും. കറന്റ് അക്കൗണ്ട് കമ്മിയിലെ അന്തരം കൈകാര്യം ചെയ്യാനും രൂപയുടെ ചാഞ്ചാട്ടം നിയന്ത്രിക്കാന്‍ വിദേശ നാണ്യ വിപണിയില്‍ ഇടപെടാനും ആവശ്യമായ വിദേശ നാണ്യ കരുതല്‍ ശേഖരം ഇന്ത്യക്കുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു.

ഉയര്‍ന്ന മൂലധന ചെലവഴിക്കല്‍, സ്വകാര്യ ഉപഭോഗം, ചെറുകിട ബിസനസുകളിലെ വായ്പ വളര്‍ച്ച, ശക്തമായ കോര്‍പറേറ്റ് ബാലന്‍സ് ഷീറ്റ് എന്നിവയെല്ലാം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ശക്തി പകരുന്ന ഘടകങ്ങളാണ്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായി ഇന്ത്യ തുടരും. വിനമയ നിരക്കിന്റെ കാര്യത്തില്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായും, പിപിപി (പര്‍ച്ചേസിംഗ് പവര്‍ പാരിറ്റി) യുടെ കാര്യത്തില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായും ഇന്ത്യ തുടരുമെന്നും സര്‍വേ വ്യക്തമാക്കുന്നു.



കോവിഡ്, യൂറോപ്പിലെ സംഘര്‍ഷങ്ങള്‍ എന്നിവയ്ക്കിടയില്‍ വളര്‍ച്ച മന്ദഗതിയിലായെങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നഷ്ടപ്പെട്ട വളര്‍ച്ച തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.

സ്റ്റീല്‍ ഉത്പാദനത്തിന്റെ കാര്യത്തില്‍ രാജ്യം ഇപ്പോള്‍ ആഗോള ശക്തിയും, ലോകത്തെ രണ്ടാമത്തെ വലിയ ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദകരുമാണ്. ഈ സാമ്പത്തിക വര്‍ഷത്തില്‍ സ്റ്റീല്‍ മേഖലയുടെ പ്രകടനം മികച്ചതാണ്, ഫിനിഷ്ഡ് സ്റ്റീലിന്റെ സഞ്ചിത ഉത്പാദനവും ഉപഭോഗവും യഥാക്രമം 88 ദശലക്ഷം, 86 ദശലക്ഷം എന്നിങ്ങനെയാണ്. ഊര്‍ജ്ജ മേഖലയില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ വളര്‍ച്ചെയ വേഗത്തിലാക്കാന്‍ സഹായിക്കും. പുനരുത്പാാദിപ്പിക്കാവുന്ന വസ്തുക്കളുടെ വിഹിതം വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാരും സ്വകാര്യ മേഖലയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചു. ഇത് ക്രമാനുഗതമായ ഊര്‍ജ്ജ വിതരണം ഉറപ്പാക്കുകയും, രാജ്യത്തിന്റെ സുസ്ഥിരത ലക്ഷ്യങ്ങള്‍ കൈവരിക്കാനും, ദേശീയ വികസന ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും സഹായിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.