18 Dec 2025 4:29 PM IST
Summary
ഇന്ത്യയുടെ പെന്‍ഷന്‍ മേഖല ഇന്‍ഷുറന്‍സ് വ്യവസായവുമായും ആഗോള പെന്‍ഷന്‍ മാനദണ്ഡങ്ങളുമായും താരതമ്യപ്പെടുത്തുമ്പോള്‍, അല്‍പ്പം പിന്നിലാണ്
ഇന്‍ഷുറന്‍സ് വ്യവസായത്തിലെ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ഇന്ത്യയുടെ നീക്കം 177 ബില്യണ്‍ ഡോളറിന്റെ പെന്‍ഷന്‍ ഫണ്ട് മേഖലയ്ക്കും ബാധകമാകും. ഇത് 100 ശതമാനം വിദേശ ഉടമസ്ഥാവകാശത്തിന് വഴിയൊരുക്കുമെന്ന് വ്യവസായ നിയന്ത്രണ ഏജന്‍സി പറയുന്നു.
പെന്‍ഷന്‍ ഫണ്ട് മേഖലയില്‍ ആഗോള നിക്ഷേപകരില്‍ നിന്ന് കാലക്രമേണ താല്‍പ്പര്യം ആകര്‍ഷിക്കാന്‍ സഹായിക്കുന്നതാണ് ഈ നടപടി.
ഇന്‍ഷുറന്‍സ് കമ്പനികളുടെ വിദേശ ഉടമസ്ഥതാ പരിധി നിലവിലെ 74 ശതമാനത്തില്‍ നിന്ന് 100ശതമാനമാക്കുന്ന ബില്‍ നിയമമാകുന്നതിന് രാഷ്ട്രപതിയുടെ ഒപ്പിനായി കാത്തിരിക്കുകയാണ്.
നേരത്തെ പെന്‍ഷന്‍ ഫണ്ടുകളിലെ വിദേശ നിക്ഷേപവും 74 ശതമാനമായി പരിമിതപ്പെടുത്തിയിരുന്നു.
അടിസ്ഥാനപരമായി, ഇന്ത്യയുടെ പെന്‍ഷന്‍ മേഖല, പ്രത്യേകിച്ച് ഇന്‍ഷുറന്‍സ് വ്യവസായവുമായും ആഗോള പെന്‍ഷന്‍ മാനദണ്ഡങ്ങളുമായും താരതമ്യപ്പെടുത്തുമ്പോള്‍, അല്‍പ്പം പിന്നിലാണ്. ഇത് പരിഹരിക്കുന്നതിനായി, റെഗുലേറ്റര്‍ താഴ്ന്ന വരുമാനക്കാരായ ഇന്ത്യക്കാരെ വിരമിക്കലിനായി സമ്പാദിക്കുന്നതിനും സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നു. ഇന്ത്യയുടെ വലിയ ജനസംഖ്യയും വളരുന്ന സമ്പദ് വ്യവസ്ഥയും കണക്കിലെടുത്ത്, പെന്‍ഷന്‍ സമ്പ്രദായം ശക്തിപ്പെടുത്താനും വിടവ് നികത്താനും പെന്‍ഷന്‍ ഫണ്ടുകള്‍ ശ്രമിക്കുന്നു.
അതിനാല്‍, ഇന്ത്യയിലെ പെന്‍ഷന്‍ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കാന്‍ വിദേശ നിക്ഷേപകരില്‍ നിന്ന് മുന്‍പുതന്നെ താല്‍പ്പര്യം ഉണ്ടായിരുന്നു. ഇപ്പോള്‍ 100 ശതമാനം വിദേശ നിക്ഷേപം എന്ന ലക്ഷ്യം ബില്‍ നിയമമാകുന്നതിനൊപ്പം അനുവദിക്കപ്പെടും. നിക്ഷേപം നടത്തിയാല്‍ വിദേശ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് രാജ്യത്ത് അവരുടെ സ്വന്തം നയങ്ങളനുസരിച്ച് പ്രവര്‍ത്തിക്കാം. അത് അവര്‍ക്ക് ഇന്ത്യയുടെ വളരുന്ന വിപണിയില്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും.
പഠിക്കാം & സമ്പാദിക്കാം
Home
