12 Dec 2025 8:48 PM IST
Summary
തിങ്കളാഴ്ച ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും
ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നേരിട്ടുള്ള നിക്ഷേപം (എഫ്ഡിഐ) അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് വെള്ളിയാഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. തിങ്കളാഴ്ച ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്‍ഷുറന്‍സ് വിപണികളില്‍ ഒന്നാണ് ഇന്ത്യ. മൂലധന വരവ് ത്വരിതപ്പെടുത്തുന്നതിനും കവറേജ് വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നീക്കമാണിത്.
2025-26 ലെ കേന്ദ്ര ബജറ്റില്‍, ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നേരിട്ടുള്ള നിക്ഷേപത്തിന്റെ പരിധി നിലവിലുള്ള 74 ശതമാനത്തില്‍ നിന്ന് നീക്കം ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.ഈ മേഖലയിലെ വിദേശ നിക്ഷേപത്തെ നിയന്ത്രിക്കുന്ന നിലവിലുള്ള നിയന്ത്രണങ്ങളും വ്യവസ്ഥകളും പുനഃപരിശോധിക്കുകയും ലളിതമാക്കുകയും ചെയ്യുമെന്നും അന്ന്് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
എഫ്ഡിഐ പരിധി നീക്കം ചെയ്യുന്നത് വളരെ ആവശ്യമായ മൂലധനവും ആഗോള വൈദഗ്ധ്യവും ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇന്‍ഷുറന്‍സ് പരിരക്ഷ വികസിപ്പിക്കാന്‍ സഹായിക്കും. 2023 ലെ ആഗോള ശരാശരിയായ 4.2 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ ജനറല്‍ ഇന്‍ഷുറന്‍സ് വ്യാപനം താരതമ്യേന കുറവായിരുന്നു - ജിഡിപിയുടെ 1 ശതമാനം - എന്ന് സര്‍ക്കാര്‍ ഡാറ്റ കാണിക്കുന്നു.
ഇതുവരെ ഇന്‍ഷുറന്‍സ് മേഖല 82,000 കോടി രൂപ വിദേശ നേരിട്ടുള്ള നിക്ഷേപം (എഫ്ഡിഐ) വഴി ആകര്‍ഷിച്ചു. ഇന്‍ഷുറന്‍സ് മേഖലയിലെ എഫ്ഡിഐ 100 ശതമാനമായി ഉയര്‍ത്തുക, ഒരു സംയുക്ത ലൈസന്‍സ് അവതരിപ്പിക്കുക എന്നിവയുള്‍പ്പെടെ 1938 ലെ ഇന്‍ഷുറന്‍സ് നിയമത്തിലെ വിവിധ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാന്‍ ധനമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സമഗ്രമായ ഒരു നിയമനിര്‍മ്മാണ പ്രക്രിയയുടെ ഭാഗമായി, 1938 ലെ ഇന്‍ഷുറന്‍സ് നിയമത്തോടൊപ്പം, 1956 ലെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ നിയമവും 1999 ലെ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി നിയമവും ഭേദഗതി ചെയ്യും.
പഠിക്കാം & സമ്പാദിക്കാം
Home
