31 Jan 2026 5:59 PM IST
Summary
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ വ്യാപാര നയങ്ങള്‍ ഇന്ത്യയെ ബാധിക്കാനിടയുള്ള സാഹചര്യത്തില്‍, ഡിഫന്‍സീവ് തന്ത്രം സര്‍ക്കാര്‍ സ്വീകരിക്കില്ല
ഇത്തവണത്തെ ബജറ്റില്‍ പ്രതീക്ഷിക്കുന്നത് അഗ്രസീവ് ആയ വളര്‍ച്ചാ തന്ത്രങ്ങളെന്ന് അനലിസ്റ്റുകള്‍. ബജറ്റിന്റെ കാതല്‍ മൂലധന ചെലവ് തന്നെയായിരിക്കുമെന്നും റിപ്പോര്‍ട്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ വ്യാപാര നയങ്ങള്‍ ഇന്ത്യയെ ബാധിക്കാനിടയുള്ള സാഹചര്യത്തില്‍, ഡിഫന്‍സീവ് തന്ത്രം സര്‍ക്കാര്‍ സ്വീകരിക്കില്ല. 2014-ല്‍ കേവലം 1.9 ട്രില്യണ്‍ രൂപയായിരുന്ന ക്യാപെക്സ് , 2026ഓടെ 11.2 ട്രില്യണ്‍ രൂപയായി ഉയര്‍ന്നു.ഈ ബജറ്റില്‍ അത് 12.6 ട്രില്യണ്‍ രൂപയായി വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് 13% വര്‍ദ്ധനവ്!
ജിഡിപിയുടെ 3.2 ശതമാനമെങ്കിലും ഇത്തരം അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ മാറ്റിവെക്കും. സര്‍ക്കാര്‍ ചെലവാക്കുന്ന ഓരോ ഒരു രൂപയും ജിഡിപിയില്‍ 3 രൂപയുടെ വരെ വളര്‍ച്ചയുണ്ടാക്കും എന്നതാണ് ഈ പ്രാധാന്യത്തിന്റെ കാരണം. ധനപരമായ അച്ചടക്കം ഇത്തവണയും പ്രതീക്ഷിക്കാം.
ആയുധങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നതിനുള്ള തദ്ദേശീയ പ്രതിരോധ പദ്ധതികള്‍ക്ക് കൂടുതല്‍ പണം അനുവദിക്കും. വമ്പന്‍ ലോജിസ്റ്റിക്സ് പദ്ധതികള്‍ക്കായി റെയില്‍വേ & റോഡുകള്‍, പവര്‍ & ഗ്രീന്‍ എനര്‍ജി, സാധാരണക്കാര്‍ക്കായി കുറഞ്ഞ ചിലവിലുള്ള വീടുകള്‍ എന്നിവയ്ക്കായി വിഹിതം നീക്കി വയ്ക്കും.
എന്നാല്‍ ഇവിടെ മൂലധന ചെലവിനൊപ്പം തന്നെ സാധാരണക്കാരുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിപ്പിക്കാനാവശ്യമായ നടപടികള്‍ കൂടി ഈ ബജറ്റിലുണ്ടാകുമോ എന്നതാണ് വിപണി ഉറ്റുനോക്കുന്നത്. 'വികസിത് ഭാരത് @2047' എന്ന ലക്ഷ്യത്തിലേക്കുള്ള അടിത്തറയാകും ഈ ബജറ്റ് എന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ വിലയിരുത്തുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
