image

23 Feb 2026 2:24 PM IST

Economy

ട്രംപിനെ ഞെട്ടിച്ച് ഇറാന്‍-റഷ്യ രഹസ്യ കരാര്‍! എന്താണ് വെർബ മിസൈൽ സംവിധാനം?

MyFin Desk

Iran
X

ഇസ്രയേലിനെതിരെ വീണ്ടും ആക്രമണം നടത്തുമെന്ന് ഇറാന്‍

Summary

എന്താണ് വെർബ മിസൈൽ സംവിധാനം? ഇറാൻ പ്രതിരോധ രംഗത്ത് റഷ്യൻ കരുത്ത് തേടുന്നത് എന്തിന്?


500 മില്യണ്‍ യൂറോ! അതായത് ഏകദേശം 4500 കോടിയിലധികം രൂപയുടെ രഹസ്യ ഇടപാട്. റഷ്യയും ഇറാനും തമ്മില്‍ ഒപ്പിട്ട ഈ വമ്പന്‍ ആയുധക്കരാര്‍ ലോക രാഷ്ട്രീയത്തെയും ആഗോള വിപണിയെയും ഒരുപോലെ പിടിച്ചുലയ്ക്കുകയാണ്. എന്താണ് ഈ ഇടപാടിന് പിന്നില്‍? ഇതിലെ യഥാര്‍ത്ഥ താരം ആരാണ്? പരിശോധിക്കാം.കഴിഞ്ഞ വര്‍ഷം ഇസ്രായേലുമായുണ്ടായ സംഘര്‍ഷത്തില്‍ തകര്‍ന്നടിഞ്ഞ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം പുനര്‍നിര്‍മ്മിക്കാന്‍ ഇറാന്‍ തിരഞ്ഞെടുത്തത് റഷ്യയുടെ ഏറ്റവും ആധുനികമായ വെര്‍ബ മിസൈലുകളെയാണ്. ഫിനാന്‍ഷ്യല്‍ ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, 500 ലോഞ്ച് യൂണിറ്റുകളും 2,500 9M336 മിസൈലുകളുമാണ് റഷ്യ ഇറാന് കൈമാറുന്നത്.

എന്താണ് വെര്‍ബ?

എന്തുകൊണ്ടാണ് വെര്‍ബ ഇത്രയധികം ശ്രദ്ധിക്കപ്പെടുന്നത്? തോളില്‍ വെച്ച് വെക്കാവുന്ന ഈ മിസൈലുകള്‍ക്ക് ക്രൂയിസ് മിസൈലുകളെയും ഡ്രോണുകളെയും താഴ്ന്നു പറക്കുന്ന വിമാനങ്ങളെയും നിഷ്പ്രയാസം തകര്‍ക്കാനാകും. റഡാറുകളെ ആശ്രയിക്കാതെ തന്നെ പ്രവര്‍ത്തിപ്പിക്കാം എന്നതിനാല്‍ ശത്രുക്കളുടെ കണ്ണില്‍പ്പെടാതെ പ്രതിരോധം തീര്‍ക്കാന്‍ ഇറാന് ഇനി സാധിക്കും.'ഈ കരാര്‍ കേവലം സൈനികമായ ഒന്നല്ല. യുഎസ് ഉപരോധങ്ങള്‍ക്കിടയിലും റഷ്യയും ഇറാനും തമ്മിലുള്ള സാമ്പത്തിക സഹകരണം വര്‍ദ്ധിക്കുന്നത് ഡോളറിന് പകരമുള്ള പുതിയ വിപണികള്‍ രൂപപ്പെടാന്‍ കാരണമാകും. പ്രതിരോധ മേഖലയിലെ ഇത്തരം വന്‍ നിക്ഷേപങ്ങള്‍ ആഗോള തലത്തില്‍ ലോജിസ്റ്റിക്‌സ്, കമ്മോഡിറ്റി മാര്‍ക്കറ്റുകളില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപ്തമാണ്.ഈ ആഴ്ച ജനീവയില്‍ നിര്‍ണ്ണായകമായ ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ഈ വിവരങ്ങള്‍ പുറത്തുവരുന്നത്. റഷ്യന്‍ കയറ്റുമതി ഏജന്‍സിയായ റോസോബോറോണ്‍ എക്സ്പോര്‍ട്ടും ഇറാന്റെ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് ഈ 495 മില്യണ്‍ യൂറോയുടെ കരാര്‍ നടപ്പിലാക്കുന്നത്. വിതരണം 2027 മുതല്‍ 2029 വരെയാണെങ്കിലും, ചില മിസൈലുകള്‍ ഇപ്പോള്‍ തന്നെ ടെഹ്റാനില്‍ എത്തിയതായാണ് സൂചനകള്‍.