29 Jan 2026 7:26 PM IST
Summary
ഇറാനിലേക്ക് യുഎസ് സൈന്യം നീങ്ങുകയാണെന്നും ഏത് നിമിഷവും അതിശക്തമായ ആക്രമണം ഉണ്ടായേക്കാമെന്നുമുള്ള ട്രംപിന്റെ പ്രസ്താവന വിപണിയെ ബാധിച്ചു
ചരിത്രത്തിലാദ്യമായി ഒരു ഔണ്‍സ് സ്വര്‍ണത്തിന് 5,500 ഡോളര്‍ കടന്നു.2025-ല്‍ മാത്രം 64 ശതമാനം നേട്ടമുണ്ടാക്കിയ സ്വര്‍ണം, 2026-ലും അതിന്റെ ജൈത്രയാത്ര തുടരുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന് നേരെ സൈനിക നീക്കം നടത്തുമെന്ന ഭീഷണി മുഴക്കിയതാണ് വിപണിയെ പെട്ടെന്ന് പ്രകോപിപ്പിച്ചത്.
ഇറാനിലേക്ക് യുഎസ് സൈന്യം നീങ്ങുകയാണെന്നും ഏത് നിമിഷവും അതിശക്തമായ ആക്രമണം ഉണ്ടായേക്കാമെന്നുമുള്ള ട്രംപിന്റെ പ്രസ്താവന ആഗോള നിക്ഷേപകരെ ആശങ്കയിലാഴ്ത്തി.
സ്വര്‍ണവില ഉയരാന്‍ മറ്റൊരു പ്രധാന കാരണം യുഎസ് ഡോളറിന്റെ തളര്‍ച്ചയാണ്. അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളുടെ കടബാധ്യത വര്‍ദ്ധിക്കുന്നത് ഗവണ്‍മെന്റ് ബോണ്ടുകളിലുള്ള വിശ്വാസം കുറയാന്‍ ഇടയാക്കി. ഇതോടെ, മുമ്പ് സുരക്ഷിത നിക്ഷേപമായി കരുതിയിരുന്ന ബോണ്ടുകളെ കൈവിട്ട് നിക്ഷേപകര്‍ സ്വര്‍ണത്തെ മുറുകെ പിടിക്കുകയാണ്.
ചുരുക്കത്തില്‍, ഭൗമരാഷ്ട്രീയ തര്‍ക്കങ്ങളും സാമ്പത്തിക നയങ്ങളിലെ മാറ്റങ്ങളും സ്വര്‍ണത്തെ ഒരു 'സൂപ്പര്‍ അസറ്റ്' ആക്കി മാറ്റിയിരിക്കുകയാണ്. വൈറ്റ് ഓക്ക് ക്യാപിറ്റല്‍ മ്യൂച്വല്‍ ഫണ്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം, വിപണി ഇപ്പോള്‍ അതിന്റെ പാരമ്യത്തിലാണ്. 'ഗോള്‍ഡ്-ടു-സില്‍വര്‍ റേഷ്യോ' ഇപ്പോള്‍ 46:1 എന്ന നിലയിലേക്ക് താഴ്ന്നിരിക്കുന്നു. സാധാരണയായി ഇത് 80:1 എന്ന നിലയിലാകേണ്ടതാണ്.
ചരിത്രപരമായി നോക്കിയാല്‍, ഈ അനുപാതം 50-ന് താഴേക്ക് പോകുമ്പോള്‍ വെള്ളിവിലയില്‍ വലിയൊരു തിരുത്തല്‍ ഉണ്ടാകാറുണ്ട്. അതുകൊണ്ട് ഇപ്പോള്‍ വാങ്ങുന്നവര്‍ ജാഗ്രത പാലിക്കണം.
ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ എ.എം.സിയിലെ ചിന്തന്‍ ഹരിയയും സമാന മുന്നറിയിപ്പ് നല്‍കുന്നു. ഓഹരി വിപണി മികച്ച നേട്ടം നല്‍കുമ്പോള്‍, എല്ലാ പണവും സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് അപകടകരമാണ്. നിക്ഷേപകര്‍ ഇപ്പോള്‍ ലാഭം എടുത്ത് തുടങ്ങണമെന്നും , പുതിയ നിക്ഷേപങ്ങള്‍ വളരെ ആലോചിച്ചു മാത്രം മതിയെന്നുമാണ് ഭൂരിഭാഗം അനലിസ്റ്റുകളുടെയും അഭിപ്രായം.
പഠിക്കാം & സമ്പാദിക്കാം
Home
