5 Jan 2026 8:58 PM IST
Summary
ആഗോള വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില്‍ ലഭ്യമാകും. അതുവഴി റഷ്യന്‍ എണ്ണയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇന്ത്യയെ സഹായിക്കും
വെനസ്വേലയില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണവില 6000 ഡോളറിലേക്ക് കുതിക്കുമെന്നും പ്രവചനം.
ലോകം സാമ്പത്തിക അനിശ്ചിതത്വത്തിലേക്ക് നീങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളത് വമ്പന്‍ അവസരമെന്ന പ്രവചനവുമായി പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ എഡ് യാര്‍ഡേനി.വെനസ്വേലയില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി ഇന്ത്യയ്ക്ക് രണ്ട് രീതിയിലാണ് ഗുണകരമാകുന്നത്. ഒന്ന്, ആഗോള വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില്‍ ലഭ്യമാകും. രണ്ട്, റഷ്യന്‍ എണ്ണയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇത് ഇന്ത്യയെ സഹായിക്കും. ഇത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറുകള്‍ക്ക വലിയ ഊര്‍ജ്ജം നല്‍കും. ഇനി റഷ്യന്‍ ഓയില്‍ വാങ്ങുന്നില്ല, പകരം അമേരിക്കയുമായി മെച്ചപ്പെട്ട ഡീല്‍ വേണം' എന്ന് ആവശ്യപ്പെടാന്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന വലിയൊരു അവസരമാണിതെന്ന് യാര്‍ഡേനി ചൂണ്ടിക്കാട്ടുന്നു.
അതേസമയം, 2026 അവസാനത്തോടെ സ്വര്‍ണവില ഔണ്‍സിന് 6,000 ഡോളര്‍ എന്ന റെക്കോര്‍ഡിലേക്ക് എത്തുമെന്നാണ് പുതിയ പ്രവചനം. 2029-ഓടെ ഇത് 10,000 വരെ എത്തിയേക്കാമെന്നും അദ്ദേഹം വ്യകതമാക്കി.എന്നാല്‍ ഈ ശുഭവാര്‍ത്തകള്‍ക്കിടയിലും വലിയൊരു മുന്നറിയിപ്പ് യാര്‍ഡേനി നല്‍കുന്നുണ്ട്. വെനസ്വേലയിലെ അമേരിക്കയുടെ ഇടപെടല്‍ ചൈനയ്ക്ക് തായ്വാന് മേല്‍ കടന്നുകയറാനുള്ള ഒരു കാരണമായി മാറിയേക്കാം.
അമേരിക്ക തങ്ങളുടെ മേഖലയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍, ഏഷ്യയില്‍ തങ്ങള്‍ക്കും അതിന് അധികാരമുണ്ടെന്ന വാദം ചൈന ഉന്നയിച്ചേക്കാം. ഇത് ലോക വിപണിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന 'സ്ഫിയര്‍ ഓഫ് ഇന്‍ഫ്ലുവന്‍സ്' എന്ന അപകടകരമായ കളിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഇതോടെ് യാര്‍ഡേനിയുടെ നിരീക്ഷണങ്ങള്‍ ഇപ്പോള്‍ ആഗോള തലത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
