image

18 Aug 2025 5:07 PM IST

Economy

ജന്‍ വിശ്വാസ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു

MyFin Desk

ജന്‍ വിശ്വാസ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു
X

Summary

ബില്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു


ബിസിനസ് ആവാസവ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുന്ന ജന്‍ വിശ്വാസ് ബില്‍ 2025 ലോക്സഭയില്‍ അവതരിപ്പിച്ച് വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍. ബില്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. ബിസിനസ് നടപടി ക്രമങ്ങള്‍ എളുപ്പത്തിലാക്കുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി ലോക്സഭയില്‍ പറഞ്ഞു.

ചുവപ്പുനാടകള്‍ ഒഴിവാക്കുന്ന ഫലപ്രദവും കാര്യക്ഷമവുമായ ബിസിനസ് നിയന്ത്രണങ്ങളാണ് ബില്ലിന്റെ പ്രത്യേകത. നിലവില്‍ 1500 ഓളം നിയമ പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ബിസിനസ് മേഖലയിലുള്ളത്. ഇത് നിക്ഷേപകര്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

മാത്രമല്ല, ലൈസന്‍സ് അടക്കമുള്ള കാര്യങ്ങള്‍ക്ക് ദൈര്‍ഘ്യമേറിയ പ്രോസസ്സിംഗ് സമയം എടുക്കുകയും ചെയ്യുന്നു. ഈ സമയം ചെലവ് വര്‍ദ്ധിപ്പിക്കുകയും സംരംഭകത്വ മനോഭാവത്തെ തളര്‍ത്തുകയും ചെയ്യും. നിര്‍ദ്ദിഷ്ട ഭേദഗതിയിലൂടെ സുഗമമായ പ്രക്രിയകളില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനും നിക്ഷേപ തീരുമാനങ്ങളെ ത്വരിതപ്പെടുത്തുന്നതിനും ഇടയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സെലക്ട് കമ്മിറ്റി അടുത്തയാഴ്ചയ്ക്കുള്ളില്‍ ബില്‍ പരിശോധിച്ച റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജന്‍ വിശ്വാസ് ബില്ലിന്റെ പരിധിയില്‍ ആകെ 42 നിയമങ്ങളുണ്ട്. ധനം, കൃഷി, വാണിജ്യം, പരിസ്ഥിതി, റോഡ് ഗതാഗതം, ഹൈവേകള്‍, ഭക്ഷ്യം, ഉല്‍പ്പാദനവും വിതരണവും, ഇലക്ട്രോണിക്സ്, ഐ.ടി. എന്നിവയുള്‍പ്പെടെ വിവിധ കേന്ദ്ര മന്ത്രാലയങ്ങളാണ് ഇവ നിയന്ത്രിക്കുന്നത്.