image

28 Dec 2025 3:51 PM IST

Economy

പോര്‍ട്ട്‌ഫോളിയോയില്‍ ഇന്ത്യയ്ക്കും തായ്‌വാനും പ്രാധാന്യം വര്‍ദ്ധിപ്പിച്ച് ജെഫറീസ്

MyFin Desk

പോര്‍ട്ട്‌ഫോളിയോയില്‍ ഇന്ത്യയ്ക്കും  തായ്‌വാനും പ്രാധാന്യം വര്‍ദ്ധിപ്പിച്ച് ജെഫറീസ്
X

Summary

ഇന്ത്യയുടെ വളര്‍ച്ചാസാധ്യതകളിലുള്ള വിശ്വാസമാണ് ഈ നീക്കത്തിന് പിന്നില്‍


ചൈനയുടെയും ഇന്തോനേഷ്യയുടെയും വെയിറ്റേജ് കുറച്ചു.ചൈനയിലെ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ വളര്‍ച്ചാസാധ്യതകളിലുള്ള വിശ്വാസമാണ് ഈ നീക്കത്തിന് പിന്നില്‍.പോര്‍ട്ട്‌ഫോളിയോയില്‍ ഇന്ത്യയുടെയും തായ്വാന്റെയും വെയിറ്റേജ് 1 ശതമാനം വീതമാണ് ജെഫറീസ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ ഇന്ത്യയ്ക്കുള്ള മൊത്തം വെയിറ്റേജ് 17 ശതമാനമായി ഉയര്‍ന്നു. ചൈനയുടെയും ഇന്തോനേഷ്യയുടെയും വെയിറ്റേജ് കുറച്ചുകൊണ്ടാണ് ഇന്ത്യയ്ക്കും തായ്വാനും കൂടുതല്‍ പ്രാധാന്യം നല്‍കിയത്.

ചൈനയിലെ സാമ്പത്തിക വീണ്ടെടുപ്പിലെ അനിശ്ചിതത്വമാണ് ഇതിന് കാരണമായി ജെഫറീസ് ചൂണ്ടിക്കാട്ടുന്നത്.ഇന്ത്യയെ മികച്ച വിപണിയായി ജെഫറീസ് കാണാന്‍ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്:

ഇന്ത്യയിലെ ശക്തമായ ആഭ്യന്തര വിപണിയും ഉപഭോഗവുമാണ് ഒന്നാമത്തേത്. രാജ്യം നടപ്പിലാക്കുന്ന വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് അടുത്തത്. ഇന്ത്യന്‍ കമ്പനികളുടെ മെച്ചപ്പെട്ട സാമ്പത്തിക ഭദ്രതയാണ് മൂന്നാമത്തെ ഘടകം.തായ്വാന്റെ വെയിറ്റേജ് കൂട്ടാന്‍ കാരണം അവിടുത്തെ സെമി കണ്ടക്ടര്‍ മേഖലയാണ്.

ആഗോള പോര്‍ട്ട്‌ഫോളിയോയില്‍ നിന്ന് ഇന്തോനേഷ്യന്‍ ബാങ്കായ 'ബാങ്ക് സെന്‍ട്രല്‍ ഏഷ്യ'യെ ഒഴിവാക്കി പകരം ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ് ഇലക്ട്രോണിക്സിനെ ഉള്‍പ്പെടുത്തി. സാങ്കേതിക മേഖലയിലുള്ള വിശ്വാസമാണ് ഇതിലൂടെ പ്രകടമാകുന്നത്.