16 Sept 2023 2:55 PM IST
Summary
- 18000ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷ
- നിക്ഷേപമായി എത്തുക 7600ലധികം കോടി രൂപ
കര്‍ണാടക സര്‍ക്കാര്‍ 91 നിക്ഷേപ പദ്ധതികള്‍ക്ക് ആംഗീകാരം നല്‍കി. ഇതുവഴി 7,659.52 കോടി രൂപയുടെ നിക്ഷേപവും 18,146 തൊഴിലവസരങ്ങള്‍ളുമാണ് സംസ്ഥാനത്തുണ്ടാകുകയെന്ന് വിലയിരുത്തപ്പെടുന്നു.
കർണാടക വ്യവസായമന്ത്രി എം ബി പാട്ടീലിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനതല ഏകജാലക ക്ലിയറന്‍സ് കമ്മിറ്റി (എസ്എല്‍എസ്ഡബ്ല്യുസിസി) യോഗം ചേര്‍ന്ന് 50 കോടിയിലധികം നിക്ഷേപം ഉള്‍പ്പെടുന്ന 26 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ഇവയില്‍നിന്ന് മൊത്തം 5,750.73 കോടി രൂപ നിക്ഷേപമായി എത്തും. 13,742 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ശേഷിയാണ് ഇവയ്ക്കുള്ളത്.
മാരുതി സുസുക്കി ഇന്ത്യ, എക്യുസ് കണ്‍സ്യൂമര്‍, സൗത്ത് വെസ്റ്റ് മൈനിംഗ്, ടാറ്റ സെമികണ്ടക്ടര്‍, ക്രിപ്റ്റോണ്‍ (ഇന്ത്യ) സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയും മുന്‍നിര നിക്ഷേപകരില്‍ ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
മൊത്തം 91 നിര്‍ദ്ദേശങ്ങളില്‍ 57 നിക്ഷേപ പദ്ധതികള്‍ 15 കോടി മുതല്‍ 50 കോടി രൂപ വരെ, മൊത്തം 1,144.94 കോടി രൂപ നിക്ഷേപിക്കും. ഇത് കര്‍ണാടകയില്‍ 4,404 തൊഴിലവസര സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്നു. 763.85 കോടി രൂപയുടെ അധിക നിക്ഷേപമുള്ള എട്ട് പദ്ധതികള്‍ക്കും സമിതി അംഗീകാരം നല്‍കി.
വിജയപുര ജില്ലയില്‍ 489.50 കോടി രൂപ മുതല്‍മുടക്കില്‍ പ്രതിഭാ പാട്ടീല്‍ ഷുഗര്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് യൂണിറ്റ് സ്ഥാപിക്കും. ധാര്‍വാഡ് ജില്ലയില്‍ 456 കോടി രൂപ ചെലവില്‍ ഏക്വസ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ യൂണിറ്റാണ് അംഗീകരിച്ച പ്രധാന നിക്ഷേപ നിര്‍ദ്ദേശങ്ങളില്‍ മറ്റൊന്ന്.
കോലാറിലെ ടാറ്റ സെമികണ്ടക്ടര്‍ അസംബ്ലി ആന്‍ഡ് ടെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് ( 200 കോടി രൂപ ), ബെംഗളൂരു റൂറല്‍ ജില്ലയിലെ നെലമംഗലയില്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ( 137.6 കോടി രൂപ), ബല്ലാരി ജില്ലയിലെ സന്ദൂര്‍ താലൂക്കിലെ മുസിനായകനഹള്ളിയിലും തോരങ്കല്ലു വില്ലേജിലുമുള്ള സൗത്ത് വെസ്റ്റ് മൈനിംഗ് ലിമിറ്റഡ് യൂണിറ്റുകള്‍ തുടങ്ങിയവ പദ്ധതികള്‍ക്കും നിക്ഷേപാനുമതി നല്കി.
പഠിക്കാം & സമ്പാദിക്കാം
Home
