image

4 Dec 2022 1:50 PM GMT

Kerala

നികുതി വളർച്ച: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും പുറകിൽ കേരളം

C L Jose

growth recorded own tax revenue
X

Summary

  • അഞ്ചു വർഷത്തിൽ കേരളത്തിന്റെ നികുതി വരുമാനം 80.60 ശതമാനം വർധിച്ചപ്പോൾ ആന്ധ്രാപ്രദേശിന്റെ നികുതി വരുമാനം 140.75 ശതമാനം വർധിച്ചു.
  • എന്നാൽ, കേരളത്തിന്റെ നികുതിയിതര വരുമാനം 9,700 കോടി രൂപയിൽ നിന്ന് 6.93 ശതമാനം വർധിച്ച് 10,371 കോടി രൂപയായി.


തിരുവനന്തപുരം: 2016-17 (FY17) നും 2021-22 (FY22) നും ഇടയിലുള്ള അഞ്ച് വർഷ കാലയളവിൽ തനത് നികുതി പിരിവിൽ ഏറ്റവും കുറഞ്ഞ വളർച്ച രേഖപ്പെടുത്തിയ ദക്ഷിണേന്ത്യൻ സംസ്ഥാനം കേരളമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. .

പ്രസ്തുത കാലയളവിൽ കേരളത്തിന്റെ തനത് നികുതി വരുമാനം 42,170 കോടി രൂപയിൽ നിന്ന് 80.60 ശതമാനം വർധിച്ച് 76,160.58 കോടി രൂപയായി.

അതിലുപരിയായി, 2017 ഒക്ടോബറിൽ റവന്യു വരുമാനത്തിലേക്കുള്ള കേരളത്തിന്റെ തനത് നികുതി വരുമാനത്തിന്റെ സംഭാവന 80.67 ശതമാനത്തിൽ നിന്ന് 2022 ഒക്ടോബർ അവസാനത്തോടെ 67.20 ശതമാനമായി കുറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിൽ ആന്ധ്രാപ്രദേശാണ് അവലോകന കാലയളവിൽ സ്വന്തം നികുതി വരുമാനത്തിൽ ഏറ്റവും ഉയർന്ന വളർച്ച കൈവരിച്ചത്, അതായത് 140.75 ശതമാനം; സംസ്ഥാനത്തിന്റെ നികുതി വരുമാനം FY 17-ലെ 44,181 കോടി രൂപയിൽ നിന്ന് FY 22 സാമ്പത്തിക വർഷം 1,06,365 കോടി രൂപയായി വളർന്നു.

തെലങ്കാനയുടെ കാര്യത്തിൽ, അഞ്ച് വർഷ കാലയളവിൽ നികുതി പിരിവ് 127.21 ശതമാനം വർധിച്ച് 48,408 കോടി രൂപയിൽ നിന്ന് 1,09,992 കോടി രൂപയായി ഉയർന്നു; ഇത് 2022 സാമ്പത്തിക വർഷത്തിലെ നികുതി വരുമാനത്തിലെ ബജറ്റ് എസ്റ്റിമേറ്റായ 106,900 കോടി രൂപയെക്കാൾ 3,000 കോടി രൂപയിലേറെ കൂടുതലാണ്.

എന്നാൽ, തനത് നികുതി വരുമാനത്തിൽ മികച്ച വളർച്ച കാഴ്ചവെച്ചിട്ടും, 2021-22 കാലയളവിൽ തെലങ്കാനയുടെ മൊത്തം റവന്യു വരുമാനം ബജറ്റ് എസ്റ്റിമേറ്റായ 1,76,126.94 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 27.63 ശതമാനം കുറഞ്ഞ് 1,27,468.54 കോടി രൂപയായിരുന്നു.

തമിഴ്‌നാടും (86.55 ശതമാനം) കർണാടകവും (84 ശതമാനം) കേരളത്തെപ്പോലെ, 2017 സാമ്പത്തിക വർഷത്തിനും 2022 സാമ്പത്തിക വർഷത്തിനും ഇടയിലുള്ള അഞ്ച് വർഷങ്ങളിൽ സ്വന്തം നികുതി വരുമാനത്തിൽ മികച്ച വളർച്ച കൈവരിക്കുന്നതിൽ പരാജയപ്പെട്ടു; ആ സംസ്‌ഥാനങ്ങളിലെ വർദ്ധന 90 ശതമാനത്തിൽ താഴെയായി നിലകൊണ്ടു.

അവലോകന കാലയളവിൽ തമിഴ്‌നാടിന്റെ തനത് നികുതി വരുമാനം 86.55 ശതമാനം വർധിച്ച് 85,941 കോടി രൂപയിൽ നിന്ന് 1,60,324.66 കോടി രൂപയായപ്പോൾ കർണാടകയുടേത് 84 ശതമാനം വർധിച്ച് 82,956 കോടി രൂപയിൽ നിന്ന് 1,52,642 കോടി രൂപയായി.

നികുതിയിതര വരുമാനം

ഈ കാലയളവിലെ നികുതിയിതര വരുമാനത്തിന്റെ ചിത്രം തികച്ചും വ്യത്യസ്തമാണ്, അഞ്ച് വർഷ കാലയളവിൽ ആന്ധ്രാപ്രദേശിന്റെ നികുതിയിതര വരുമാനം 3.4 ശതമാനം ഇടിഞ്ഞ് 5,193 കോടി രൂപയിൽ നിന്ന് 5017.19 കോടി രൂപയായി കുറഞ്ഞു.

എന്നാൽ, കേരളത്തിന്റെ നികുതിയിതര വരുമാനം 9,700 കോടി രൂപയിൽ നിന്ന് 6.93 ശതമാനം വർധിച്ച് 10,371 കോടി രൂപയായി.

നികുതി വരുമാനത്തിന്റെ കാര്യത്തിൽ കർണാടകയുടെ വളർച്ച പരിമിതമായിരുന്നെങ്കിലും അവരുടെ നികുതിയിതര വരുമാനം 2017 സാമ്പത്തിക വർഷത്തിൽ വെറും 5,795 കോടി രൂപയിൽ നിന്ന് 2022 ൽ 11, 348 കോടി രൂപയായി ഉയർന്ന് 194 ശതമാനം വളർച്ച നേടി.