22 Dec 2025 7:02 PM IST
Housing Loan : ഭവന വായ്പാ പലിശ നിരക്കുകൾ കുറയും; നിരക്ക് കുറച്ച് എൽഐസി ഹൗസിംഗ് ഫിനാന്‍സ്
MyFin Desk
Summary
Housing Loan Interest : പുതിയ ഭവന വായ്പകളുടെ പലിശ നിരക്ക് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് 7.15 ശതമാനമായി കുറച്ചു. ഫെബ്രുവരിയിൽ ആർബിഐ വീണ്ടും നിരക്ക് കുറച്ചേക്കും എന്ന് സൂചന.
എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് പുതിയ ഭവന വായ്പകളുടെ പലിശ നിരക്ക് 7.15 ശതമാനമായി കുറച്ചു. 2025 ഡിസംബര്‍ 22 മുതലാണ് പുതുക്കിയ നിരക്കിൽ പ്രാബല്യത്തില്‍ വരിക. ആര്‍ബിഐയുടെ ധനനയ അവലോകന സമിതി അടുത്തിടെ 25 ബേസിസ് പോയിന്റ് റിപ്പോ നിരക്ക് കുറച്ചതിനെ തുടര്‍ന്നാണ് ഈ മാറ്റം.
ഭവന വായ്പാ പലിശ വീണ്ടും കുറഞ്ഞേക്കും
ആർബിഐ ഫെബ്രുവരിയിലെ യോഗത്തിൽ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചേക്കാം എന്ന് ധനകാര്യ സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന റിപ്പോ നിരക്കിൽ ബാങ്ക് വീണ്ടും കുറവ് വരുത്തുന്നത് റിപ്പോ നിരക്ക് 5 ശതമാനമായി കുറച്ചേക്കാം. ആർബിഐ വീണ്ടും നിരക്ക് കുറച്ചാൽ കൂടുതൽ ധനകാര്യ സ്ഥാപനങ്ങൾ ലോണുകൾക്ക് നിരക്കിളവ് വരുത്താൻ നിർബന്ധിതകരാകും. ഫെബ്രുവരിയിൽ ഹോം ലോൺ നിരക്ക് വീണ്ടും കുറഞ്ഞേക്കുമെന്ന് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
