20 Oct 2025 3:13 PM IST
Summary
പുറത്താക്കലിന് കാരണം കുടിയേറ്റ വിരുദ്ധ വികാരമെന്ന് റിപ്പോര്‍ട്ടുകള്‍
കാനഡയില്‍ നിന്ന് വന്‍തോതില്‍ ഇന്ത്യാക്കാരെ പുറത്താക്കുന്നു. കുടിയേറ്റ വിരുദ്ധ വികാരം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണിത്. കാനഡയില്‍ നിന്ന് പുറത്താക്കപ്പെടുവരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. കനേഡിയന്‍ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
2019 ല്‍ 625 ഇന്ത്യക്കാരാണ് കാനഡയില്‍ നിന്ന് പുറത്താക്കപ്പെട്ടത്. 2025 ജൂലൈ 28 ആയപ്പോഴേക്കും 1,891 ഇന്ത്യന്‍ പൗരന്മാരാണ് കാനഡയില്‍ നിന്ന് നിര്‍ബന്ധിതമായി പുറത്താക്കപ്പെട്ടതെന്ന് കാനേഡിയന്‍ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി വ്യക്തമാക്കുന്നു.
മെക്സികന്‍ പൗരന്‍മാരാണ് കാനഡയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പുറത്താക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം 1,997 ഇന്ത്യന്‍ വംശജര്‍ പുറത്താക്കപ്പെട്ടപ്പോള്‍, 3,683 മെക്ന്സിക്കൻ പൗരന്‍മാരും 981 കൊളംബിയന്‍ പൗരന്‍മാരുമാണ് പുറത്താക്കപ്പെട്ടത്. കാനഡയില്‍ കുടിയേറ്റ വിരുദ്ധ വികാരം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് രാജ്യത്ത് നിന്ന് പുറത്താക്കപ്പെടുന്ന കുടിയേറ്റക്കാരുടെ എണ്ണം കൂടിയത്.
പഠിക്കാം & സമ്പാദിക്കാം
Home
