18 Aug 2025 6:14 PM IST
Summary
ഉയര്‍ന്ന ആവശ്യകത താരിഫ് ആഘാതം കുറയ്ക്കും
ജിഎസ്ടി പരിഷ്‌കരണം രാജ്യത്തെ ആഭ്യന്തര ആവശ്യകതയും ഉപഭോഗവും ഉയര്‍ത്തുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി. ചെറുകിട വ്യവസായങ്ങള്‍ക്കും എംഎസ്എംഇകള്‍ക്കും നടപടി കരുത്താവും.
സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരുന്നതോടെയാവും പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍ വരിക. ഇതോടെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ ലഭ്യമാവും. ഇത് ആഭ്യന്തര ആവശ്യകത ഉയര്‍ത്തും.
ആവശ്യകത ഉയരുന്നതോടെ കയറ്റുമതി മേഖലയിലെ താരിഫ് ആഘാതത്തിന് കുറവുണ്ടാവും. ജിഎസ്ടിയിലെ മാറ്റം സിപിഐ പണപ്പെരുപ്പത്തെ കുറയ്ക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. പരോക്ഷ നികുതി ഇളവുകളുടെ നേട്ടം 1.1 ആയിരിക്കും. അതായത് പരോക്ഷ നികുതിയില്‍ സര്‍ക്കാര്‍ വരുത്തുന്ന 1 രൂപയുടെ കുറവ് സമ്പദ് വളര്‍ച്ചയില്‍ 1.10 വളര്‍ച്ചയിലേക്ക് നയിക്കും. ഇത് ജിഡിപിയില്‍ 50 മുതല്‍ 70 ബേസിസ് പോയിന്റിന്റെ മുന്നേറ്റം കൊണ്ടുവരും.
ചുരുക്കത്തില്‍ ജിഎസ്ടി കുറയ്ക്കുന്നതിലൂടെ മൊത്തം ജിഡിപിയുടെ 0.5-0.6 ശതമാനം പണം സമ്പദ് വ്യവസ്ഥയിലേക്ക് എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സാമ്പത്തിക വിദഗ്ധരായ ഉപാസന ചാച്രയും ബാനി ഗംഭീറും വ്യക്തമാക്കി.
ആദായ നികുതി ഇളവുകള്‍, പണനയം, തൊഴില്‍ വളര്‍ച്ചയിലെ കുതിപ്പിന്റെ സൂചനകള്‍, വേതനം മെച്ചപ്പെടുത്തല്‍ തുടങ്ങിയ മറ്റ് നടപടികളുടെ പിന്തുണയും സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
