24 Oct 2025 9:58 PM IST
Summary
പ്രതിരോധ മേഖലയ്ക്ക് ഈ വര്‍ഷം ലഭിച്ചത് രണ്ടര ലക്ഷം കോടിയുടെ ഉത്തേജനം
79,000 കോടി രൂപയുടെ സൈനിക ഉപകരണങ്ങള്‍ വാങ്ങാനുള്ള നീക്കത്തിന് പിന്നാലെ ബ്രോക്കറേജ് റഡാറിലേക്കെത്തി ഡിഫന്‍സ് ഓഹരികള്‍. മേഖലയ്ക്ക് ഈ വര്‍ഷം ലഭിച്ചത് രണ്ടര ലക്ഷം കോടിയുടെ ഉത്തേജനം
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലാണ് സൈനീക ശക്തി ഉയര്‍ത്താനുള്ള നീക്കത്തിന് അംഗീകാരം നല്‍കിയത്. മൂന്ന് സേനാവിഭാഗങ്ങള്‍ക്കുമുള്ള സംവിധാനങ്ങളാണ് വാങ്ങുന്നത്. ഇതോടെ കരാര്‍ കിട്ടാന്‍ സാധ്യതയുള്ള ഡിഫന്‍സ് ഓഹരികള്‍ ബ്രോക്കറേജുകളുടെ ശ്രദ്ധയിലേക്കെത്തുകയായിരുന്നു.
ഭാരത് ഡൈനാമിക്സ്, ബിഇഎംഎല്‍, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, പാരസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് ടെക്‌നോളജീസ്, ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് & എഞ്ചിനീയേഴ്‌സ്, യൂണിമെക്ക് എയ്‌റോസ്‌പേസ് ആന്‍ഡ് മാനുഫാക്ചറിംഗ്, മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ്, ഡാറ്റ പാറ്റേണ്‍സ് (ഇന്ത്യ) എന്നിവയ്ക്കായിരിക്കും കരാറിന്റെ നേട്ടം ലഭിക്കുക.
ഇതില്‍ ഭാരത് ഡൈനാമിക്സ്, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ്, ബിഇഎംഎല്‍, സോളാര്‍ ഇന്‍ഡസ്ട്രീസ് ഇന്ത്യ, സെന്‍ ടെക്നോളജീസ് മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് എന്നിവയ്ക്കാണ് നിലവില്‍ ബ്രോക്കേഴ്സിന്റെ ബൈ റേറ്റിങ് ലഭിച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
