image

6 Nov 2023 4:15 PM IST

Economy

ഇന്ത്യയുടെ ഇടക്കാല വളര്‍ച്ചാ നിഗമനം ഉയര്‍ത്തി ഫിച്ച് റേറ്റിംഗ്‍സ്

MyFin Desk

Back Back Fitch raises Indias mid-term growth forecast to 6.2%
X

Summary

  • ചൈനയുടെ വളര്‍ച്ചാ നിഗമനം വെട്ടിക്കുറച്ചു
  • വികസ്വര വിപണികളെ കുറിച്ചുള്ള മൊത്തം നിഗമനവും താഴ്ത്തി


ഇന്ത്യയുടെ ഇടക്കാല വളര്‍ച്ച സംബന്ധിച്ച നിഗമനം യുഎസ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്‍സ് ഉയര്‍ത്തി. 6.2 ശതമാനമാണ് പുതുക്കിയ വളര്‍ച്ചാ നിഗമനം. മുന്‍നിഗമനമായ 5.5 ശതമാനത്തില്‍ 70 ബേസിസ് പോയിന്റുകളുടെ വര്‍ധനയാണിത്. ഇന്ത്യയ്ക്കു പുറമേ മെക്സിക്കോയുടെ വളര്‍ച്ച സംബന്ധിച്ച കാഴ്ചപ്പാടും കാര്യമായി ഉയര്‍ത്തിയിട്ടുണ്ട്. മൂലധന- തൊഴിൽ അനുപാതം സംബന്ധിച്ച മെച്ചപ്പെട്ട വീക്ഷണമാണ് ഈ സമ്പദ് വ്യവസ്ഥകളുടെ റേറ്റിംഗ് ഉയര്‍ത്തിയതിന്‍റെ പ്രധാന കാരണമായി ഫിച്ച് റേറ്റിംഗ്സ് ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം ചൈനയുടെ വളര്‍ച്ച സംബന്ധിച്ച നിഗമനം വെട്ടിക്കുറച്ചിട്ടുണ്ട്. ചൈനയുടെ എസ്റ്റിമേറ്റ് 5.3%ൽ നിന്ന് 4.6% ആയും റഷ്യയുടേത് 1.6% ൽ നിന്ന് 0.8% ആയും കൊറിയയുടേത് 2.3% ൽ നിന്ന് 2.1% ആയും ദക്ഷിണാഫ്രിക്കയുടേത് 1.2%ൽ നിന്ന് 1.0% ആയും വെട്ടിക്കുറച്ചു.

ഫിച്ച് റേറ്റിംഗ്സ് തങ്ങളുടെ ഗ്ലോബൽ ഇക്കണോമിക് ഔട്ട്‌ലുക്കിൽ ഉൾപ്പെടുത്തിയിട്ടുള്ള 10 വികസ്വര വിപണികളുടെ മൊത്തം വളര്‍ച്ചാ നിഗനം 4.0 ശതമാനത്തിലേക്ക് താഴ്ത്തി. 2021ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 4.3 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണിത്. ചൈനയുടെ വിതരണ ശൃംഖലയുടെ വളര്‍ച്ചാ സാധ്യതയില്‍ 0.7 ശതമാനം പോയിന്‍റിന്‍റെ കുറവ് വരുത്തിയിട്ടുണ്ട്. ഇതാണ് വികസ്വര വിപണികളുടെ വളര്‍ച്ചാ സാധ്യതയെ ബാധിച്ച പ്രധാന ഘടകം.