27 March 2026 11:47 AM IST
നിഫ്റ്റി 50 സൂചിക ഗ്രാഫ് - സ്റ്റോക്ക് മാർക്കറ്റ് അനാലിസിസ്.
Summary
ൻഡക്സ് റീബാലൻസിംഗ് മാർച്ച് 27-ന്; കോടികളുടെ നിക്ഷേപം വിപണിയിലേക്ക് ഒഴുകിയെത്തുന്നു. ഓഹരി വിപണിയിലെ പുതിയ മാറ്റങ്ങൾ അറിയാം
നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ സെമി-ആനുവല്‍ ഇന്‍ഡക്‌സ് റീബാലന്‍സിംഗ് ഇന്ന് നടക്കുകയാണ്.ഇന്ന് മാര്‍ക്കറ്റ് ക്ലോസ് ചെയ്യുമ്പോള്‍ ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്സ് എന്നീ ഓഹരികളിലേക്ക് കോടികളുടെ വിദേശ നിക്ഷേപം ഒഴുകിയെത്തും.അതേസമയം എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് എന്നീ വമ്പന്‍ ഓഹരികളില്‍ ഇന്ന് ചെറിയ തോതില്‍ വില്പന സമ്മര്‍ദ്ദം പ്രകടമായേക്കാം.മാര്‍ച്ച് 31-ന് വിപണിക്ക് അവധിയായതിനാല്‍, ഈ സാമ്പത്തിക വര്‍ഷത്തെ അവസാനത്തെ പ്രധാന വ്യാപാര ദിനങ്ങളില്‍ ഒന്നാണ് ഇന്ന്.
ഓഹരികളില്‍ എന്ത് സംഭവിക്കും!
ഏറ്റവും വലിയ ചലനം പ്രതീക്ഷിക്കുന്നത് ഭാരതി എയര്‍ടെലിലാണ്. നിഫ്റ്റി 50-ല്‍ എയര്‍ടെലിന്റെ വെയിറ്റേജ് ഉയരുന്നതോടെ ഏകദേശം 246 മില്യണ്‍ ഡോളറിന്റെ നിക്ഷേപം ഈ ഓഹരിയിലേക്ക് ഒഴുകിയെത്തും. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ് എന്നിവയും നേട്ടമുണ്ടാക്കുന്നവരുടെ പട്ടികയിലുണ്ട്. എന്നാല്‍ വമ്പന്മാരായ എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ വെയിറ്റേജ് കുറയുന്നത് വിപണിയില്‍ ചെറിയ തോതിലുള്ള ഔട്ട്ഫ്ലോയ്ക്ക് കാരണമാകും. ഏകദേശം 29 മില്യണ്‍ ഡോളറിന്റെ വില്‍പന സമ്മര്‍ദ്ദമാണ് എച്ച്ഡിഎഫ്‌സി ബാങ്കില്‍ നിരീക്ഷകര്‍ കണക്കാക്കുന്നത്. ബാങ്ക് നിഫ്റ്റി നോക്കുകയാണെങ്കില്‍, യെസ് ബാങ്ക്, യൂണിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയുള്‍പ്പെടെ പത്തോളം ബാങ്കുകളുടെ വെയിറ്റേജ് വര്‍ദ്ധിക്കും. ഇത് ഈ മേഖലയിലേക്ക് 154 മില്യണ്‍ ഡോളറിന്റെ പാസീവ് ഇന്‍ഫ്ലോ കൊണ്ടുവരും. അതേസമയം ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവയ്ക്ക് ഈ റീബാലന്‍സിംഗില്‍ തിരിച്ചടി നേരിട്ടേക്കാം.
നിഫ്റ്റി നെക്സ്റ്റ് 50 സൂചിക?
നിഫ്റ്റി നെക്സ്റ്റ് 50 സൂചികയിലാണ് വിപ്ലവകരമായ മാറ്റങ്ങള്‍ നടക്കുന്നത്. ടാറ്റ മോട്ടോഴ്സ്, കമ്മിന്‍സ് ഇന്ത്യ, എച്ച്ഡിഎഫ്‌സി എഎംസി എന്നിവയുള്‍പ്പെടെ പ്രമുഖ കമ്പനികള്‍ ഈ സൂചികയിലേക്ക് പുതുതായി എത്തുന്നു. ഇതില്‍ ടാറ്റ മോട്ടോഴ്സിലേക്ക് മാത്രം 171 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് വരാനിരിക്കുന്നത്. എന്നാല്‍ ഐസിഐസിഐ ലൊംബാര്‍ഡ്, ഹാവെല്‍സ് ഇന്ത്യ, എല്‍ഐസി തുടങ്ങിയ ഓഹരികള്‍ ഈ പട്ടികയില്‍ നിന്നും പുറത്താകും.പ്രതിരോധ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുണ്ട്. നിഫ്റ്റി ഇന്ത്യ ഡിഫന്‍സ് ഇന്‍ഡക്സിലേക്ക് ആക്സിസ്‌കാഡ്സ് ടെക്നോളജീസ്, അപ്പോളോ മൈക്രോ സിസ്റ്റംസ് എന്നിവയും, നിഫ്റ്റി ക്യാപിറ്റല്‍ മാര്‍ക്കറ്റിലേക്ക് ഗ്രോ , ഐസിഐസിഐ എഎംസി എന്നിവയും പുതുതായി ഉള്‍പ്പെടും.ചുരുക്കത്തില്‍, ഇന്‍ഡക്സ് ഫണ്ടുകളുടെയും ഇടിഎഫുകളുടെയും വലിയ തോതിലുള്ള വാങ്ങലും വില്‍ക്കലും ഈ ദിവസങ്ങളില്‍ വിപണിയില്‍ വന്‍ ചാഞ്ചാട്ടം ഉണ്ടാക്കും.
പഠിക്കാം & സമ്പാദിക്കാം
Home
