8 March 2026 7:25 PM IST
Summary
ഹോര്‍മുസ് ഇതര റൂട്ടുകള്‍ വഴി ഊര്‍ജ ഇറക്കുമതി തടസമില്ലാതെ നടക്കുന്നതായും പെട്രോളിയം മന്ത്രി
പശ്ചിമേഷ്യന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ആഗോള എണ്ണ, ഊര്‍ജ വിപണിയിലെ അനിശ്ചിതത്വം തുടരുന്നതിനിടയില്‍, ഹോര്‍മുസ് ഇതര റൂട്ടുകളിലൂടെയുള്ള ഇന്ത്യയുടെ ഊര്‍ജ്ജ ഇറക്കുമതി തടസമില്ലാതെ നടക്കുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു. പൗരന്മാരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങളിലും വെല്ലുവിളികളിലും നിലവിലുള്ള ഊര്‍ജ്ജ ലഭ്യത, താങ്ങാനാവുന്ന വില, സുസ്ഥിരത എന്നിവയില്‍ ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ചും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. ഊര്‍ജ ഇറക്കുമതിയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എല്‍എന്‍ജി വിതരണം തുടരുമെന്ന് ഖത്തര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 'റൂട്ട് തുറന്നാല്‍ ആദ്യ മിനിറ്റില്‍ തന്നെ ഇന്ത്യയിലേക്ക് വിതരണം ആരംഭിക്കുമെന്നും ഖത്തര്‍ അറിയിച്ചു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം നിലവില്‍ സ്തംഭിച്ചിരിക്കുന്നതിനാല്‍ ഖത്തറില്‍ നിന്നുള്ള ചരക്ക് നീക്കം തടസപ്പെട്ടിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിനെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ മറ്റ് റൂട്ടുകളിലൂടെ ഇറക്കുമതി വിജയകരമായി നടത്തുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
