20 Jun 2026 2:58 PM IST
Summary
രാജ്യത്തെ പ്രവാസി നിക്ഷേപം ഉയരുന്നത് സാമ്പത്തിക വളർച്ചക്കും മുതൽക്കൂട്ടാകും.
പ്രവാസി നിക്ഷേപം ആകർഷിക്കാൻ ആർബിഐ സ്വീകരിച്ച നടപടികൾ നേട്ടമായേക്കും എന്നു വിലയിരുത്തൽ. പ്രവാസി നിക്ഷേപങ്ങളിൽ വൻ കുതിച്ചുചാട്ടം ഉണ്ടായേക്കും. അടുത്ത 5 വർഷത്തിനുള്ളിൽ എൻ.ആർ.ഐ നിക്ഷേപങ്ങളിൽ 8 മുതൽ 10 ശതമാനം വരെ വളർച്ച പ്രതീക്ഷിക്കുന്നതായി ബാങ്ക് ഓഫ് ബറോഡ റിസർച്ച് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
വിദേശ വിപണിയിലെ പ്രതിസന്ധികൾക്കിടയിലും ഇന്ത്യയിലേക്ക് കൂടുതൽ വിദേശ പണം ആകർഷിക്കാൻ, എഫ്സിഎൻആർ നിക്ഷേപങ്ങൾക്കും ആർബിഐ പലിശ ഇളവ് പ്രഖ്യാപിച്ചിരുന്നു. ബാങ്കുകൾ പുതിയതായി സ്വീകരിക്കുന്ന എഫ്സിഎൻആർ നിക്ഷേപങ്ങളുടെ കറൻസി മാറ്റത്തിലെ നഷ്ടസാധ്യത ഒഴിവാക്കാനുള്ള 'ഹെഡ്ജിങ് ചിലവ്' 2026 സെപ്റ്റംബർ 30 വരെ പൂർണ്ണമായും റിസർവ് ബാങ്ക് നേരിട്ട് വഹിക്കും.
ഇത് ബാങ്കുകളുടെ ബാധ്യത കുറയ്ക്കുന്നതിനാൽ പ്രവാസികളുടെ വിദേശ കറൻസി നിക്ഷേപങ്ങൾക്ക് കൂടുതൽ മികച്ച പലിശ നിരക്ക് നൽകാൻ ബാങ്കുകൾക്ക് കഴിയും. മുൻപ് 2013-ൽ രൂപയുടെ മൂല്യം ഇടിഞ്ഞപ്പോൾ ആർ.ബി.ഐ ഇതേ മാതൃക പരീക്ഷിച്ചിരുന്നു. അന്ന് എൻ.ആർ.ഐ നിക്ഷേപം 71 ബില്യൺ ഡോളറിൽ നിന്ന് 127 ബില്യൺ ഡോളറായി കുതിച്ചുയർന്നിരുന്നു. മിക്ക ബാങ്കുകളും ഇപ്പോൾ എഫ്സിഎൻആർ നിക്ഷേപങ്ങൾക്ക് പലിശ ഉയർത്തിയിട്ടുണ്ട്.
എൻആർഒ അക്കൗണ്ടുകൾക്ക് ജനപ്രീതി ഉയരുന്നു
പ്രവാസികൾക്കിടയിൽ എൻ.ആർ.ഒ അക്കൗണ്ടുകൾക്ക് ജനപ്രീതി ഉയരുന്നതും നേട്ടമാകും. പ്രവാസികൾക്ക് ഇന്ത്യയിൽ നിന്നുള്ള വരുമാനങ്ങളായ വീട്ടുവാടക, കമ്പനി ലാഭവിഹിതം, പെൻഷൻ, അല്ലെങ്കിൽ ഇന്ത്യയിലെ സ്വത്ത് വിറ്റുകിട്ടുന്ന പണം എന്നിവ നിക്ഷേപിക്കാനും കൈകാര്യം ചെയ്യാനുമുള്ള അക്കൗണ്ടാണിത്.
കഴിഞ്ഞ 5 വർഷത്തിനിടയിൽ 12.1% ശതമാനവും, 10 വർഷത്തിനിടയിൽ 12.6% ശതമാനവുമാണ് എൻ.ആർ.ഒ അക്കൗണ്ടുകളുടെ വാർഷിക വളർച്ചാ നിരക്ക്. പ്രവാസികൾക്ക് ഇന്ത്യയിലുള്ള ബിസിനസുകൾ, ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ, റിയൽ എസ്റ്റേറ്റ് (വാടക) എന്നിവയിൽ നിന്നുള്ള ആഭ്യന്തര വരുമാനം വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. ആഗോള സമ്പദ്‌വ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വളർച്ചയിൽ പ്രവാസികൾക്കുള്ള വർദ്ധിച്ചുവരുന്ന വിശ്വാസമാണ് ഈ അക്കൗണ്ടുകളിലെ വളർച്ച സൂചിപ്പിക്കുന്നത്. പുതിയ ആർബിഐ നയങ്ങൾ നിക്ഷേപം കൂടുതൽ ഉയർത്തും
പഠിക്കാം & സമ്പാദിക്കാം
Home
