19 Dec 2023 1:46 PM IST
Summary
- 2022-23ലെ ഡിജിറ്റല്‍ ഇടപാടുകളില്‍ 60% യുപിഐ വഴി
- വിനിമയത്തിലുള്ള നോട്ടുകളുടെ മൂല്യത്തിലെ വളര്‍ച്ച കുറഞ്ഞു
- നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 8,572 കോടി യുപിഐ ഇടപാടുകൾ
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഇടപാടുകളുടെ എണ്ണം 2017-18 സാമ്പത്തിക വർഷത്തിലെ 92 കോടിയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 8,375 കോടിയായി വർദ്ധിച്ചു. അതായത് 147 ശതമാനം സംയാോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് (സിഎജിആര്‍) പ്രകടമായത്. അതുപോലെ, യുപിഐ ഇടപാടുകളുടെ മൂല്യം ഇക്കാലയളവില്‍ ഒരു ലക്ഷം കോടി രൂപയിൽ നിന്ന് 168% സിഎജിആർ പ്രകടമാക്കി 139 ലക്ഷം കോടി രൂപയിലേക്ക് വളര്‍ന്നു. ലോക്സഭയില്‍ ഒരു ചോദ്യത്തിന് മറുപടി പറയവെ കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കരാദ് ആണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഡിസംബർ 11 വരെയുള്ള കണക്കുപ്രകാരം നടപ്പു സാമ്പത്തിക വർഷത്തിൽ 8,572 കോടി ഇടപാടുകൾ യുപിഐ വഴി നടന്നു. 2022-23 സാമ്പത്തിക വർഷത്തിൽ ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകളുടെ 62 ശതമാനവും യുപിഐ ഇടപാടുകളാണ്.
രാജ്യത്ത് വിനിമയത്തിലുള്ള നോട്ടുകളുടെ മൂല്യത്തിലെ വാർഷിക വളർച്ച 2021-22 സാമ്പത്തിക വർഷത്തിൽ 9.9 ശതമാനം ആയിരുന്നത് 2022-23 സാമ്പത്തിക വർഷത്തിൽ 7.8 ശതമാനമായി കുറഞ്ഞെന്നും ഇത് ഡിജിറ്റല്‍ ഇടപാടുകളുടെ വളര്‍ച്ചയുടെ ഫലമാണെന്നും ധനമന്ത്രാലയം വിശദീകരിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
