21 Sept 2025 6:51 PM IST
Summary
ജിഎസ്ടി സേവിങ്സ് ഉത്സവത്തിന് നാളെ തുടക്കം ജനങ്ങളാണ് ദൈവമെന്ന് പ്രധാനമന്ത്രി
നാളെ മുതല്‍ നടപ്പിലാക്കുന്ന ജിഎസ്ടി നിരക്ക് ഇളവ് സാധാരണ ജനങ്ങള്‍ക്ക് വലിയ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നവരാത്രി ആഘോഷത്തിന്റെ ആദ്യ ദിവസം സൂര്യോദയത്തില്‍ രാജ്യത്ത് ജിഎസ്ടി പരിഷ്‌കരണം ആരംഭിക്കുമെന്നും മോദി അറിയിച്ചു. പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗത്തില്‍പ്പെട്ടവര്‍ക്കും യുവജനങ്ങള്‍ക്കും വനിതകള്‍ക്കും വ്യാപാരികള്‍ക്കുമെല്ലാം ജിഎസ്ടി പരിഷ്‌കരണം ഗുണം ചെയ്യും. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ ജനങ്ങള്‍ക്ക് നവരാത്രി ആശംസകള്‍ നേര്‍ന്ന മോദി ജിഎസ്ടി സേവിങ്സ് ഉത്സവത്തിന് തുടക്കമായെന്നും പറഞ്ഞു.
രാജ്യത്തെ സമസ്ത മേഖലയ്ക്കും ജിഎസ്ടി 2.0 നേട്ടമായിരിക്കും. ഇന്ത്യ മറ്റൊരു നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്ന പദ്ധതിയാണിത്. ജനാഭിലാഷം തിരിച്ചറിഞ്ഞാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും മോദി വ്യക്തമാക്കി.
ജിഎസ്ടി രാജ്യത്തിന്റെ കൂട്ടായ തീരുമാനമാണ്. ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്. ഇതിനു തുടര്‍ച്ചയുണ്ടാകും. എല്ലാ മേഖലയിലും മാറ്റമുണ്ടാകും. സ്‌കൂട്ടര്‍, ബൈക്ക്, കാര്‍, ടിവി തുടങ്ങി എല്ലാത്തിന്റെയും വില കുറയാന്‍ പോവുകയാണ്. നിത്യോപയോഗ സാധനങ്ങള്‍ക്കും മരുന്നുകള്‍ക്കും വില കുറയും. വീട് വയ്ക്കുന്നവര്‍ക്കും ചെലവ് കുറയും. യാത്രകള്‍ക്കും ഹോട്ടലിലെ താമസത്തിനും ചെലവ് കുറയും. 99 ശതമാനം സാധനങ്ങളും 5 ശതമാനം സ്ലാബില്‍ വരും.
സ്വദേശി മന്ത്രം ഇന്ത്യക്ക് ശക്തി നല്‍കി. സ്വദേശി ഉപഭോഗം നമ്മുടെ അഭിവൃദ്ധിക്കായുള്ള മുന്നേറ്റത്തെയും ശക്തിപ്പെടുത്തും. ഐടി ഇളവ് പരിധി ഉയര്‍ത്തല്‍, ജിഎസ്ടി പരിഷ്‌കാരങ്ങള്‍ എന്നിവയിലൂടെ ജനങ്ങള്‍ക്ക് 2.5 ലക്ഷം കോടി രൂപ ലാഭിക്കാനാകുമെന്നും ജനങ്ങളെ അംഭിസംബോധന് ചെയ്ത് കൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
