19 Nov 2025 9:21 PM IST
Summary
നവംബര്‍ 30 വരെയാണ് ഇതിനായി ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്‌സ് ബാങ്ക് പെന്‍ഷന്‍ & പെന്‍ഷനേഴ്സ് വെല്‍യര്‍ വകുപ്പ് യുമായി ചേര്‍ന്ന് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ക്യാമ്പയിന്‍ 4.0 ആരംഭിച്ചു. നവംബര്‍ 30 വരെയാണ് രാജ്യത്തുടനീളം ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. മുഖം, വിരലടയാള ബയോമെട്രിക് ഓതന്റിക്കേഷന്‍ ഉപയോഗിച്ച് പെന്‍കാര്‍ക്ക് പോസ്റ്റ് ഓഫീസ് വഴി എളുപ്പത്തില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള സൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി, തപാല്‍ വകുപ്പും ഇന്ത്യ പോസ്റ്റ് പേയ്‌മെന്റസ് ബാങ്കും ചേര്‍ന്ന് എല്ലാ പോസ്റ്റ് ഓഫീസുകളിലൂടെയും, പെന്‍ഷന്‍കാരുടെ വാതില്‍പടിക്കല്‍ പോസ്റ്റ്മാന്‍ മുഖേനയും സേവനം നല്‍കുന്നു.
പെന്‍ഷന്‍കാര്‍ക്ക് അവരുടെ ആധാര്‍, മൊബൈല്‍ നമ്പര്‍, പി.പി.ഒ നമ്പര്‍, ബാങ്ക് പാസ്ബുക്ക്, പെന്‍ഷന്‍ വിവരങ്ങള്‍ എന്നിവ പ്രദേശത്തെ പോസ്റ്റുമാന്‍ നല്‍കി വിരലടയാളം രേഖപ്പെടുത്തി മിനിറ്റുകള്‍ക്കുളില്‍ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ കഴിയുമെന്ന് തിരുവനന്തപുരം നോര്‍ത്ത് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് രാഹുല്‍ ആര്‍. അറിയിച്ചു.
പെന്‍ഷന്‍കാര്‍ക്ക് തങ്ങളുടെ ഏറ്റവും അടുത്ത പോസ്റ്റ് ഓഫീസ് അല്ലെങ്കില്‍ പോസ്റ്റ്മാനുമായി ബന്ധപ്പെടാം. ആവശ്യമെങ്കില്‍ വാതില്‍പടിക്കല്‍ പോസ്റ്റ്മാന്‍ സേവനം നല്‍കുന്നതാണ്. ഈ സേവനത്തിന് സര്‍വീസ് ചാര്‍ജ് ബാധകമാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചശേഷം എസ് എം എസ് വഴി സ്ഥിരീകരണം ലഭിക്കുന്നതാണ്.ശേഷം സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി പരിശോധിക്കാം.
കേന്ദ്ര,സംസ്ഥാന ഗവണ്‍മെന്റുകളുടെയും ഇപിഎഫ്ഒ പെന്‍ഷന്‍കാരുടെയും ജീവന്‍ പ്രമാണ്‍ സമര്‍പ്പിക്കുന്നതിന് ഈ സേവനം സഹായകരമാണ്. ഓഫീസിലേക്ക് നേരിട്ടെത്തേണ്ടതില്ലാത്തതിനാല്‍ പ്രായമായ പെന്‍ഷന്‍കാര്‍ക്ക് ഇത് ഏറെ സൗകര്യപ്രദമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
