image

22 Dec 2025 5:55 PM IST

Economy

ഫെബ്രുവരിയില്‍ റിപ്പോ നിരക്ക് വീണ്ടും കുറച്ചേക്കും

MyFin Desk

ഫെബ്രുവരിയില്‍ റിപ്പോ നിരക്ക് വീണ്ടും കുറച്ചേക്കും
X

Summary

പലിശ നിരക്കുകള്‍ കുറച്ച് വിപണിയെ ഉത്തേജിപ്പിക്കുന്ന സമീപനമാണ് ഈ മാറ്റത്തിന് പ്രധാന പ്രേരണയാകുക


ഫെബ്രുവരിയില്‍ റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് കുറയ്ക്കാന്‍ സാധ്യതയെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ.വരാനിരിക്കുന്ന ഫെബ്രുവരിയിലെ മോണിറ്ററി പോളിസി യോഗത്തില്‍ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കൂടി കുറച്ച് 5 ശതമാനത്തിലേക്ക് എത്തിക്കാന്‍ സാധ്യതയാണ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കേന്ദ്ര ബാങ്കിന്റെ 'ഡൗവിഷ്' നയം അഥവാ പലിശ നിരക്കുകള്‍ കുറച്ച് വിപണിയെ ഉത്തേജിപ്പിക്കുന്ന സമീപനമാണ് ഈ മാറ്റത്തിന് പ്രധാന പ്രേരണയാകുന്നത്.

രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്നും വിലക്കയറ്റത്തിന്റെ സമ്മര്‍ദ്ദം കുറവാണെന്നും ആര്‍ബിഐ ഇതിനോടകം സൂചിപ്പിച്ചിട്ടുണ്ട്. സ്വര്‍ണവിലയിലുണ്ടായ വ്യതിയാനം മൂലമുള്ള പണപ്പെരുപ്പ നിരക്ക് മാറ്റിവെച്ചാല്‍, രാജ്യത്തെ യഥാര്‍ത്ഥ വിലക്കയറ്റ തോത് വളരെ മിതമായ നിലയിലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഈ അനുകൂല സാഹചര്യം കണക്കിലെടുത്ത്, ഫെബ്രുവരിയിലോ അല്ലെങ്കില്‍ 2026 ഏപ്രിലിലോ ഒരു അന്തിമ പലിശ നിരക്ക് കുറവ് കൂടി ഉണ്ടാകാനാണ് സാധ്യത.എങ്കിലും, ഫെബ്രുവരിയില്‍ തന്നെ ഈ മാറ്റം ഉണ്ടാകുമോ എന്നതില്‍ ചെറിയ അനിശ്ചിതത്വമുണ്ട്.

ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്: ബേസ് ഇയര്‍ റിവിഷന്‍ ഫെബ്രുവരിയില്‍ പരിഷ്‌കരിക്കാന്‍ ഇരിക്കുകയാണ് എന്നതാണ് ഒന്നാമത്തെ കാരണം. കൂടാതെ പുതിയ കണക്കുകള്‍ പുറത്തുവന്നതിന് ശേഷം പണപ്പെരുപ്പത്തിന്റെയും സാമ്പത്തിക വളര്‍ച്ചയുടെയും യഥാര്‍ത്ഥ ചിത്രം വിലയിരുത്തി മാത്രം അന്തിമ തീരുമാനമെടുക്കാന്‍ ആര്‍ബിഐ മുതിര്‍ന്നേക്കാം എന്നതാണ് രണ്ടാമത്തെ കാരണം.