26 Nov 2025 7:17 PM IST
Summary
മൊത്തത്തിലുള്ള ഉപഭോഗം ശക്തമായി തുടരും
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ രാജ്യം 7.6 ശതമാനം ജിഡിപി വളര്‍ച്ച കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടാം പകുതിയില്‍ കയറ്റുമതിയിലെ കുറവ് വെല്ലുവിളിയാവുമെന്നും ഐസിഐസിഐ ബാങ്ക്.
കഴിഞ്ഞ വര്‍ഷം സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കാലയളവിലെ 6.1 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അതില്‍ നിന്നുള്ള വലിയ കുതിപ്പാണിത്. നിര്‍മ്മാണ മേഖലയിലെ കരുത്തും, സേവന മേഖലയിലെ പുരോഗതിയും, സര്‍ക്കാരിന്റെ തുടര്‍ച്ചയായ മുലധന വിനിയോഗവുമാണ് ആദ്യ പകുതിയില്‍ തുണയായത്.
അതേസമയം, ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ യഥാര്‍ത്ഥ ജി.ഡി.പി. വളര്‍ച്ച 7.5 ശതമാനവും, മൊത്ത മൂല്യവര്‍ദ്ധനവ് വളര്‍ച്ച 7.3 ശതമാനവും ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.രണ്ടാം പകുതിയില്‍ വളര്‍ച്ചാ വേഗത 6.4 ശതമാനമായി കുറയാന്‍ സാധ്യതയുണ്ട്. കയറ്റുമതിയിലെ കുറവ്, സര്‍ക്കാരിന്റെ മൂലധന ചെലവഴിക്കലിലെ വേഗത കുറയുന്നത് എന്നിവയാണ് ഇതിന് കാരണം. അതേസമയം, സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ജി.ഡി.പി. വളര്‍ച്ച 7.0 ശതമാനം ആയിരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
അതേസമയം, രണ്ടാം പാദത്തിന്റെ മധ്യത്തില്‍ പ്രഖ്യാപിച്ച ജി.എസ്.ടി. നിരക്ക് കുറച്ചത് ഉപഭോഗ ആവശ്യകതയില്‍ താത്കാലികമായി കുറവുണ്ടാക്കിയെങ്കിലും, ഈ ചെലവഴിക്കല്‍ മൂന്നാം പാദത്തിലേക്ക് മാറ്റിവെക്കപ്പെട്ടതിന്റെ സൂചനകള്‍ റീട്ടെയില്‍ വില്‍പ്പനയിലെ വര്‍ദ്ധനവില്‍ കാണുന്നു. അതിനാല്‍ മൊത്തത്തിലുള്ള ഉപഭോഗം ശക്തമായി തുടരും.
പഠിക്കാം & സമ്പാദിക്കാം
Home
