image

16 Dec 2025 4:55 PM IST

Economy

സ്വകാര്യ മേഖല തളര്‍ച്ചയിലെന്ന് റിപ്പോര്‍ട്ട്

MyFin Desk

സ്വകാര്യ മേഖല തളര്‍ച്ചയിലെന്ന് റിപ്പോര്‍ട്ട്
X

Summary

നവംബറില്‍ പിഎംഐ ഡാറ്റ 58.9 ലേക്ക് താഴ്ന്നു


സ്വകാര്യ മേഖലയുടെ വളര്‍ച്ച 10 മാസത്തെ താഴ്ന്ന നിലയില്‍. തിരിച്ചടിയ്ക്ക് കാരണം ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ ഓര്‍ഡറുകള്‍ ലഭിക്കാത്തതെന്നും പിഎംഐ ഡാറ്റ. എച്ച്എസ്ബിസി ഫ്ലാഷ് ഇന്ത്യ കോമ്പോസിറ്റ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്സ് ഡാറ്റയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നവംബറിലെ 59.7-നിലവാരത്തില്‍ നിന്നാണ് പിഎംഐ ഡാറ്റ 58.9 ലേക്ക് ഇടിഞ്ഞത്. ഓര്‍ഡറുകള്‍ ലഭിക്കാത്തത് ഉല്‍പ്പാദന മേഖലയില്‍ മാത്രമല്ല, സേവന മേഖലയിലെ ഉണര്‍വും നഷ്ടപ്പെടുത്തി. കൂടാതെ ആഭ്യന്തര തലത്തിലെ ഡിമാന്‍ഡ് തണുക്കുന്നതിന്റെ വ്യക്തമായ സൂചന കൂടിയാണിത്. 2026-ലേക്ക് കടക്കുമ്പോള്‍, ഇന്ത്യ വെല്ലുവിളിയേറിയ ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന ശക്തമായ സൂചനയാണ് ഡാറ്റ നല്‍കുന്നതെന്നും എസ് ആന്‍ഡ് ബി ഗ്ലോബലിലെ ആന്‍ഡ്രൂ ഹാര്‍ക്കര്‍ വ്യക്തമാക്കി.

യുഎസ്, യുകെ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് വര്‍ദ്ധിച്ചതിനാല്‍ കയറ്റുമതി ഓര്‍ഡറുകള്‍ മൂന്ന് മാസത്തെ ഉയര്‍ന്ന നിലയിലേക്ക് എത്തിയിരുന്നു. എന്നിട്ടും, മൊത്തത്തിലുള്ള വളര്‍ച്ചയെ പിടിച്ചുനിര്‍ത്താന്‍ ഈ കുതിപ്പിനായില്ല.

മാന്ദ്യം ഏറ്റവും രൂക്ഷമായി ബാധിച്ചത് ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയെയാണ്. മാനുഫാക്ചറിംഗ് പിഎംഐ 56.6ല്‍ നിന്ന് 55.7 ലേക്ക് താഴ്ന്നു. ഈ മേഖലയിലെ വളര്‍ച്ച രണ്ട് വര്‍ഷത്തെ താഴ്ചയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.സേവന മേഖല സൂചികയും 59.8-ല്‍ നിന്ന് 59.1 ലേക്ക് കുറഞ്ഞു. അതേസമയം, വര്‍ഷാവസാനം പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍ കുറഞ്ഞത് കമ്പനികള്‍ക്ക് ആശ്വാസം നല്‍കിയിട്ടുണ്ടെന്നും ഡാറ്റ വ്യക്തമാക്കുന്നു.