6 Jan 2026 3:33 PM IST
Summary
Service Sector :കുറഞ്ഞ നിരക്കില്‍ സേവനം നല്‍കുന്ന പുതിയ കമ്പനികള്‍ വിപണിയില്‍ എത്തിയതോടെ കടുത്ത മത്സരമാണ് നിലവിലുള്ള സ്ഥാപനങ്ങള്‍ നേരിടുന്നത്
രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണായ സേവന മേഖല തളര്‍ച്ചയിലെന്ന് റിപ്പോര്‍ട്ട്. ഡിസംബറില്‍ രേഖപ്പെടുത്തിയത് 11 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ച. എച്ച്എസ്ബിസി പുറത്തുവിട്ട ഏറ്റവും പുതിയ സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡക്സ് പ്രകാരം സേവന മേഖലയിലെ വളര്‍ച്ചാ നിരക്ക് നവംബറിലെ 59.8-ല്‍ നിന്നും ഡിസംബറില്‍ 58.0 ലേക്ക് താഴ്ന്നു.2025 ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വേഗതയാണിത്.പുതിയ ബിസിനസ് ഓര്‍ഡറുകളുടെ എണ്ണത്തിലുണ്ടായ കുറവാണ് പ്രധാന കാരണം. കുറഞ്ഞ നിരക്കില്‍ സേവനം നല്‍കുന്ന പുതിയ കമ്പനികള്‍ വിപണിയില്‍ എത്തിയതോടെ കടുത്ത മത്സരമാണ് നിലവിലുള്ള പ്രമുഖ സ്ഥാപനങ്ങള്‍ നേരിടുന്നത്.
വിപണിയിൽ അനിശ്ചിതത്വം
കഴിഞ്ഞ 42 മാസമായി സേവന മേഖലയില്‍ തുടര്‍ന്നിരുന്ന തൊഴില്‍ വര്‍ദ്ധനവിന് ഡിസംബറില്‍ വിരാമമായി. മിക്ക കമ്പനികളും പുതിയ ജീവനക്കാരെ എടുക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. വിപണിയിലെ അനിശ്ചിതത്വവും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും മൂലം വരും വര്‍ഷത്തെക്കുറിച്ചുള്ള നിക്ഷേപകരുടെ ആത്മവിശ്വാസം മൂന്ന് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ്.
എന്നാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ സേവനങ്ങള്‍ക്കുള്ള ആവശ്യം വര്‍ദ്ധിച്ചു വരുന്നത് ആശ്വാസകരമാണ്. ഏഷ്യ, വടക്കേ അമേരിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള പുതിയ എക്സ്പോര്‍ട്ട് ഓര്‍ഡറുകള്‍ ഡിസംബറില്‍ വര്‍ദ്ധിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
