image

24 Dec 2025 5:39 PM IST

Economy

വരുന്നു റിസര്‍വ് ബാങ്കിന്റെ വന്‍ നീക്കം: ആവേശത്തില്‍ ബോണ്ട് വിപണി

MyFin Desk

rbi may not cut rates in october, report says
X

Summary

ബാങ്കുകളിലെ പണക്ഷാമം പരിഹരിക്കുക ലക്ഷ്യം


2.9 ലക്ഷം കോടി രൂപ വിപണിയിലേക്ക് എത്തിക്കാന്‍ റിസര്‍വ് ബാങ്ക്. ലക്ഷ്യം ബാങ്കുകളിലെ പണക്ഷാമം പരിഹരിച്ച് സമ്പദ് വ്യവസ്ഥയ്ക്ക് പിന്തുണ നല്‍കല്‍. പിന്നാലെ കുതിച്ച് ഇന്ത്യന്‍ ബോണ്ട് വിപണി.

ആര്‍ബിഐയുടെ ഈ പ്രഖ്യാപനം ബോണ്ട് വിപണിയെ ആവേശത്തിലാക്കി. ആര്‍ബിഐ വന്‍തോതില്‍ ബോണ്ടുകള്‍ വാങ്ങാന്‍ തുടങ്ങിയപ്പോള്‍ വിപണിയില്‍ ബോണ്ടുകള്‍ക്ക് വന്‍ ഡിമാന്‍ഡ് ആയി. ഡിമാന്‍ഡ് കൂടിയപ്പോള്‍ ബോണ്ടിന്റെ വില കൂടി. പിന്നാലെഇന്ത്യയുടെ 10 വര്‍ഷത്തെ ബെഞ്ച്മാര്‍ക്ക് ബോണ്ട് യീല്‍ഡ് 6.56 ശതമാനത്തിലേക്ക് ഇടിഞ്ഞു. യീല്‍ഡ് കുറയുന്നത് വായ്പാ നിരക്കുകള്‍ കുറയാന്‍ സഹായിക്കുമെന്നതിനാല്‍ ഇത് ബിസിനസ് മേഖലയ്ക്കും ആശ്വാസകരമാണ്.

വിപണി വിദഗ്ധര്‍ ഇതിനെ ഒരു 'ഷോക്ക് ആന്‍ഡ് ഓ' നീക്കമെന്നാണ് വിശേഷിപ്പിക്കുന്നത്. അതേസമയം, റിസര്‍വ് ബാങ്ക് പ്രധാനമായും രണ്ട് വഴികളിലൂടെയാണ് പണം വിപണിയിലെത്തിക്കുക. 2 ലക്ഷം കോടി രൂപയുടെ സര്‍ക്കാര്‍ ബോണ്ടുകള്‍ ആര്‍ബിഐ തിരികെ വാങ്ങും. ഡിസംബര്‍ 29 മുതല്‍ ജനുവരി 22 വരെയുള്ള കാലയളവില്‍ നാല് ഘട്ടങ്ങളിലായാണ് ഇത് നടപ്പിലാക്കുക. രണ്ടാമത്തെ മാര്‍ഗം ഡോളര്‍-രൂപ സ്വാപ്പിങാണ്. ജനുവരിയില്‍ 10 ബില്യണ്‍ ഡോളറിന്റെ ഫോറിന്‍ എക്സ്ചേഞ്ച് സ്വാപ്പ് നടത്തും. ഇത് ബാങ്കിങ് സിസ്റ്റത്തില്‍ രൂപയുടെ ലഭ്യത ഉറപ്പാക്കാന്‍ സഹായിക്കും.

അഡ്വാന്‍സ് ടാക്സ്, ജിഎസ്ടി പേയ്‌മെന്റുകള്‍ എന്നിവ കാരണം ബാങ്കുകളില്‍ പണലഭ്യത കുറഞ്ഞതാണ് പിന്തുണയുമായി എത്താന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്. കൂടാതെ രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ ആര്‍ബിഐ ഡോളര്‍ വിറ്റഴിച്ചപ്പോള്‍ വിപണിയില്‍ രൂപയുടെ കുറവുണ്ടായി. ഇത് പരിഹരിക്കുകയാണ് ലക്ഷ്യം.