image

9 Feb 2024 12:42 PM IST

Economy

റീട്ടെയിൽ പണപ്പെരുപ്പം 3 മാസത്തെ താഴ്ചയിലെന്ന് റോയിട്ടേര്‍സ് പോള്‍

MyFin Desk

Retail inflation at 3-month low, Reuters poll
X

Summary

  • ഡിസംബറില്‍ 5.69 ശതമാനമാണ് പണപ്പെരുപ്പം
  • ഭക്ഷ്യ വിലകളിലെ വളര്‍ച്ച കഴിഞ്ഞ മാസം കുറഞ്ഞു
  • . 44 സാമ്പത്തിക വിദഗ്ധരില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞു


ജനുവരിയിൽ ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം 5.09 ശതമാനമായി കുറയുമെന്നാണ് റോയിട്ടേര്‍സ് സര്‍വെയിലെ നിഗമനം. ഭക്ഷ്യ വിലക്കയറ്റത്തിന്‍റെ തീവ്രത കുറഞ്ഞതും 2023 ജനുവരിയിലുണ്ടായിരുന്ന ഉയര്‍ന്ന വിലകളുമാണ്. വിലക്കയറ്റ തോത് കുറയ്ക്കുന്നത്. എങ്കിലും 5 ശതമാനത്തിനു മുകളിലാണ് നിരക്ക് എന്നത് ശ്രദ്ധേയമാണ്.

ഇന്ധന-ഭക്ഷ്യ വിലകള്‍ ഒഴിവാക്കി കണക്കാക്കുന്ന മുഖ്യ പണപ്പെരുപ്പം 3.70 ശതമാനത്തിലേക്ക് താഴുമെന്നും സാമ്പത്തിക വിദഗ്ധർ പ്രവചിച്ചു. ഡിസംബറില്‍ 5.69 ശതമാനം പണപ്പെരുപ്പമാണ് രേഖപ്പെടുത്തിയിരുന്നത്. അടുത്തവാരത്തിലാണ് സര്‍ക്കാര്‍ ഔദ്യോഗികമായ ജനുവരിയിലെ പണപ്പെരുപ്പ കണക്ക് പുറത്തുവിടുക.

നവംബർ മുതലുള്ള കുതിച്ചുചാട്ടത്തിന് ശേഷം, ഭക്ഷ്യ വിലകളിലെ വളര്‍ച്ച കഴിഞ്ഞ മാസം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഉപഭോക്തൃ വില സൂചികയുടെ (സിപിഐ) പകുതിയോളം വരുന്നത് ഭക്ഷ്യവിലകളാണ്. ഫെബ്രുവരി 5 മുതല്‍‌ 8 വരെ തീയതികളിലാണ് റോയിട്ടേഴ്‌സ് വോട്ടെടുപ്പ് നടത്തിയത്. 44 സാമ്പത്തിക വിദഗ്ധരില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞു.

പണപ്പെരുപ്പം 4 ശതമാനത്തിന് അടുത്തേക്ക് എത്തിക്കുന്നതിനാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ലക്ഷ്യംവെക്കുന്നത്.

“ഇന്ത്യയിലെ പണപ്പെരുപ്പം ജനുവരിയിൽ കുറയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഭക്ഷ്യ വില വളർച്ചകുറയുന്നുണ്ട്, പക്ഷേ ഇപ്പോഴും ഉയര്‍ന്ന നിലയിലാണ്,” ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സിലെ പ്രധാന സാമ്പത്തിക വിദഗ്ധ അലക്‌സാന്ദ്ര ഹെർമൻ പറഞ്ഞു.