image

21 Dec 2022 10:54 AM IST

Economy

രാജ്യത്ത് കാര്‍ഷിക-ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം 6.99 ശതമാനം ഉയര്‍ന്നു

MyFin Desk

retail inflation raise
X


ഡെല്‍ഹി: കാര്‍ഷിക മേഖലയിലെയും, ഗ്രാമീണ മേഖലയിലെയും തൊഴിലാളികള്‍ക്കിടയിലെ റീട്ടെയില്‍ പണപ്പെരുപ്പം നവംമ്പറിൽ യഥാക്രമം 6.87 ശതമാനം, 6.99 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു. ചില ഭക്ഷ്യോത്പന്നങ്ങളുടെ വിലയിലുണ്ടായ വർധനയാണ് ഇതിനു കാരണം. കാര്‍ഷിക മേഖലയിലെയും, ഗ്രാമീണ മേഖലയിലെയും തൊഴിലാളികള്‍ക്കിടയിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയാണ് പണപ്പെരുപ്പം കണക്കാക്കുന്നത്. ഒക്ടോബറില്‍ ഇത് യഥാക്രമം 7.22 ശതമാനവും, 7.34 ശതമാനവുമായിരുന്നു. മുന്‍ വര്‍ഷം നവംബറില്‍ 3.02 ശതമാനവും, 3.38 ശതമാനവും.

ഈ മേഖലകളിലെ ഭക്ഷ്യ വിലക്കയറ്റം നവംബറില്‍ 6.19 ശതമാനവും, 6.05 ശതമാനവുമാണ്. ഒക്ടോബറില്‍ ഇത് 7.05 ശതമാനവും, ഏഴ് ശതമാനവുമായിരുന്നു. 2021 നവംബറില്‍ ഭക്ഷ്യ വിലക്കയറ്റം കാര്‍ഷിക മേഖലയില്‍ 0.88 ശതമാനവും, ഗ്രാമീണ മേഖലയില്‍ 1.07 ശതമാനവുമായിരുന്നു. രാജ്യത്തെ കാര്‍ഷിക മേഖലയിലെയും, ഗ്രാമീണ മേഖലയിലെയും തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചിക സംഖ്യ നവംബറില്‍ എട്ട് പോയിന്റ് ഉയര്‍ന്ന് 1,167 പോയിന്റിലേക്കും, 1,178 പോയിന്റിലേക്കും എത്തി. ഒക്ടോബറില്‍ ഇത് 1,159 പോയിന്റും, 1,170 പോയിന്റുമായിരുന്നു.

കാര്‍ഷിക മേഖലയിലെയും, ഗ്രാമീണ മേഖലയിലെയും തൊഴിലാളികള്‍ക്കിടയില്‍ പണപ്പെരുപ്പ സൂചിക ഉയരാനുള്ള കാരണം ഭക്ഷ്യോത്പന്നങ്ങളുടെ വിലയില്‍ 4.05 പോയിന്റിന്റെയും, 3.56 പോയിന്റിന്റെയും വില വര്‍ധനയുണ്ടായതാണ്. അരി, ഗോതമ്പ്-ആട്ട, ജോവര്‍, ബജ്റ, ധാന്യങ്ങള്‍, ആട്ടിറച്ചി, കടുകെണ്ണ, പാല്‍, നെയ്യ്, ഉള്ളി, ഉണക്ക മുളക്, സൂഗന്ധവ്യജ്ഞനങ്ങള്‍, തേയില തുടങ്ങിയവയുടെ വിലയാണ് പ്രധാനമായും ഉയര്‍ന്നത്.