1 Dec 2025 9:59 PM IST
Summary
പ്രചാരത്തിലുള്ള 2,000 രൂപ നോട്ടുകള്‍ 5,743 കോടി രൂപയായി കുറഞ്ഞു
നവംബര്‍ മാസത്തില്‍ 74 കോടി രൂപയുടെ 2,000 രൂപ നോട്ടുകള്‍ കൂടി ഓഫീസുകളില്‍ എത്തിയതായി റിസര്‍വ് ബാങ്ക്. ഇതോടെ, പ്രചാരത്തിലുള്ള 2,000 രൂപ നോട്ടുകള്‍ 5,743 കോടി രൂപയായി കുറഞ്ഞു. ഈ വര്‍ഷം ഒക്ടോബര്‍ 31 ന് ഇത് 5,817 കോടി രൂപയായിരുന്നുവെന്ന് കേന്ദ്ര ബാങ്ക് അറിയിച്ചു.
2016 ലെ നോട്ട് നിരോധനത്തിന് തൊട്ടുപിന്നാലെ, 2023 മെയ് മാസത്തില്‍, അവതരിപ്പിച്ച 2,000 രൂപ മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നു.
2023 ഒക്ടോബര്‍ 7 വരെ രാജ്യത്തെ എല്ലാ ബാങ്ക് ശാഖകളിലും 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാനും മാറ്റി നല്‍കാനുമുള്ള സൗകര്യം ലഭ്യമായിരുന്നു. 2023 ഒക്ടോബര്‍ 9 മുതല്‍, ആര്‍ബിഐയുടെ 19 ഇഷ്യൂ ഓഫീസുകളും വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനായി 2000 രൂപ നോട്ടുകള്‍ സ്വീകരിക്കാന്‍ തുടങ്ങി.
ഇതിനുപുറമെ, പൊതുജനങ്ങള്‍ രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും ഇന്ത്യ പോസ്റ്റ് വഴി 2,000 രൂപ നോട്ടുകള്‍ ആര്‍ബിഐ ഇഷ്യൂ ഓഫീസുകളിലേക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനായി അയയ്ക്കുന്നുണ്ടെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.56 ലക്ഷം കോടി രൂപയായിരുന്നുവെന്ന് ആര്‍ബിഐ അറിയിച്ചു.നോട്ടുകള്‍ ഇപ്പോഴും നിയമസാധുതയുള്ളതായി തുടരുമെന്ന് ആര്‍ബിഐ പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
