6 Nov 2025 9:07 PM IST
Summary
ഐപിഒ ഓഹരി വിഹിതം 33% ല്‍ നിന്ന് 40% ആയി വര്‍ദ്ധിപ്പിച്ചു
വമ്പന്‍ സ്ഥാപന നിക്ഷേപകര്‍ക്കുള്ള ഐപിഒ ഓഹരി വിഹിതം ഉയര്‍ത്തി സെബി. വിഹിതം 33% ല്‍ നിന്ന് 40% ആയി വര്‍ദ്ധിപ്പിച്ചു. പുതിയ നിയമം ഈ മാസം 30 ന് പ്രാബല്യത്തില്‍ വരും.
മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, പെന്‍ഷന്‍ ഫണ്ടുകള്‍ തുടങ്ങിയ വലിയ സ്ഥാപന നിക്ഷേപകര്‍ക്കാണ് പുതിയ ചട്ടത്തിന്റെ ഗുണം ലഭിക്കുക. ദീര്‍ഘകാല നിക്ഷേപകരെ നേരത്തെ തന്നെ ഓഹരി വിപണിയില്‍ എത്തിക്കുകയാണ് നീക്കത്തിലൂടെ സെബി ലക്ഷ്യമിടുന്നത്. ഇതോടെ ഐപിഒ നിക്ഷേപം ന്യായയുക്തവും കൂടുതല്‍ സ്ഥിരതയുള്ളതുമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൊതുജനങ്ങള്‍ക്കായി ഐപിഒ തുറക്കുന്നതിന് മുമ്പ് വലിയ സ്ഥാപന നിക്ഷേപകര്‍ക്കായി നീക്കിവച്ചിരിക്കുന്ന ഓഹരികളാണ് ആങ്കര്‍ നിക്ഷേപം. ഇതിന്റെ പരിധിയാണ് 40 ശതമാനമായി ഉയര്‍ത്തിയത്. മ്യൂച്വല്‍ ഫണ്ടുകളുടെ വിഹിതം 33ശതമാനമാക്കി. 7% ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും പെന്‍ഷന്‍ ഫണ്ടുകള്‍ക്കുമായിരിക്കും.
വിദേശ നിക്ഷേപകരെ മാത്രം ആശ്രയിക്കുന്നതിനുപകരം - കൂടുതല്‍ ഇന്ത്യന്‍ സ്ഥാപന നിക്ഷേപകരെ ആകര്‍ഷിക്കുക, ലിസ്റ്റിംഗിന് ശേഷം റിസ്‌ക് കുറയ്ക്കുക, വിലയിലെ ചാഞ്ചാട്ടം പരിമിതപ്പെടുത്തുക തുടങ്ങിയവയും നീക്കത്തിലൂടെ സെബി ലക്ഷ്യമിടുന്നുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
