29 Dec 2025 6:05 PM IST
Summary
ഓപ്പണ്‍ ഓഫര്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ എല്ലാ പ്രധാന വിവരങ്ങളും ടാര്‍ഗറ്റ് കമ്പനി നല്‍കേണ്ടി വരും
നിലവിലെ നിയമമനുസരിച്ച്, ഒരു കമ്പനി മറ്റൊരു കമ്പനിയെ ഏറ്റെടുക്കാന്‍ ശ്രമിക്കുമ്പോള്‍ , ടാര്‍ഗറ്റ് കമ്പനി അക്വയറര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ പുതിയ പരിഷ്‌കാരത്തിലൂടെ, ഓപ്പണ്‍ ഓഫര്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ എല്ലാ പ്രധാന വിവരങ്ങളും ടാര്‍ഗറ്റ് കമ്പനി നല്‍കേണ്ടി വരും.
വായ്പ തിരിച്ചടവ് പ്രധാനം
വിവരങ്ങള്‍ നല്‍കുന്നതിനും സ്റ്റാറ്റിയൂട്ടറി അംഗീകാരങ്ങള്‍ക്കായി അപേക്ഷിക്കുന്നതിനും ടാര്‍ഗറ്റ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിനായിരിക്കും പ്രധാന ചുമതല. വായ്പ തിരിച്ചടവില്‍ ബോധപൂര്‍വ്വം വീഴ്ച വരുത്തിയവര്‍ക്ക് ഇനി മുതല്‍ മറ്റൊരു കമ്പനിക്കായി ഓഫറുകള്‍' നല്‍കാന്‍ സാധിക്കില്ല. സാമ്പത്തിക ബാധ്യതകള്‍ നിറവേറ്റാന്‍ ഇവര്‍ക്ക് സാധിക്കില്ല എന്ന വിലയിരുത്തലിനെത്തുടര്‍ന്നാണിത്.
ഓപ്പണ്‍ ഓഫര്‍ കാലാവധി 62 ദിവസത്തില്‍ നിന്ന് 42 ദിവസമായി കുറയ്ക്കാനും ശുപാര്‍ശയുണ്ട്.അടുത്തിടെ നടന്ന ചില ഏറ്റെടുക്കലുകളില്‍ ടാര്‍ഗറ്റ് കമ്പനികള്‍ ആര്‍ബിഐ പോലുള്ള റെഗുലേറ്റര്‍മാരില്‍ നിന്ന് അനുമതി തേടാന്‍ വിസമ്മതിച്ചിരുന്നു. ഇത് വലിയ നിയമപ്രശ്നങ്ങള്‍ക്ക് കാരണമായിന്നു.
പണം വിപണിയില്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യം ഒഴിവാകും
അതേസമയം, കമ്പനികള്‍ തമ്മിലുള്ള 'കോര്‍പ്പറേറ്റ് പോരുകള്‍' കാരണം ചെറുകിട നിക്ഷേപകരുടെ പണം വിപണിയില്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യം ഈ നിയമം വഴി ഒഴിവാകും. ഒരു വലിയ കമ്പനി മറ്റൊരു കമ്പനിയെ ഏറ്റെടുക്കുമ്പോള്‍, പഴയ മാനേജ്‌മെന്റില്‍ വിശ്വാസമില്ലാത്ത ചെറുകിട നിക്ഷേപകര്‍ക്ക് തങ്ങളുടെ ഓഹരികള്‍ വിറ്റ് ലാഭത്തോടെ പുറത്തുകടക്കാനുള്ള അവസരമാണ് ഓപ്പണ്‍ ഓഫര്‍.
മുന്‍പ് ടാര്‍ഗറ്റ് കമ്പനികള്‍ വിവരങ്ങള്‍ നല്‍കാന്‍ മടിക്കുന്നത് വഴി ഈ പ്രക്രിയ നീണ്ടുപോകാറുണ്ടായിരുന്നു. പുതിയ നിയമം വഴി വിവരങ്ങള്‍ നിര്‍ബന്ധമായും പങ്കുവെക്കേണ്ടി വരുന്നതോടെ, നിക്ഷേപകര്‍ക്ക് തങ്ങളുടെ ഓഹരികള്‍ അക്വയറര്‍ക്ക് വില്‍ക്കണോ വേണ്ടയോ എന്ന് വേഗത്തില്‍ തീരുമാനിക്കാം.
പഠിക്കാം & സമ്പാദിക്കാം
Home
