image

3 March 2026 7:25 PM IST

Economy

Indian Economy:പശ്ചിമേഷ്യന്‍ സംഘര്‍ഷം:ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം

MyFin Desk

Indian Economy:പശ്ചിമേഷ്യന്‍ സംഘര്‍ഷം:ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം
X

Summary

വ്യാപാര, കപ്പല്‍ ഗതാഗതത്തിനു നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി എതിര്‍ക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം


ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളെത്തുടര്‍ന്ന് മധ്യപൂര്‍വേഷ്യയില്‍ ഉണ്ടായ അസ്വസ്ഥതകള്‍ക്കും ഇറാന്റെ പ്രതികാര നടപടികള്‍ക്കും ഇടയില്‍, ഗള്‍ഫിലെ ഏതൊരു വലിയ തടസ്സവും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. സ്ഥിതി ഓരോ ദിവസവും വഷളായി കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ വ്യാപാര, ഊര്‍ജ്ജ വിതരണ ശൃംഖലകള്‍ സംഘര്‍ഷ മേഖലകളിലൂടെ കടന്നുപോകുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

വ്യാപാര, കപ്പല്‍ ഗതാഗതത്തിനു നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി എതിര്‍ക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ആക്രമണങ്ങളില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കണം. നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടു. ദുഃഖം രേഖപ്പെടുത്തുന്നു എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ദുരിതബാധിത രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളും ഇന്ത്യന്‍ പൗരന്മാരുമായും സംഘടനകളുമായും ബന്ധപ്പെടുന്നുണ്ട്. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കിയിട്ടുണ്ട്. നിലവിലെ സംഭവവികാസങ്ങളെ കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പ്രശ്‌നം പരിഹരിക്കുന്നതില്‍ എംബസികളും കോണ്‍സുലേറ്റുകളും ഇടപെടുന്നുണ്ട്. പ്രധാനമന്ത്രിയും വിദേശ കാര്യമന്ത്രിയും വിവിധ ലോക നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.