image

4 Feb 2026 4:37 PM IST

Economy

ശക്തമായ തിരിച്ചുവരവുമായി സേവന മേഖല

MyFin Desk

services sector makes strong comeback
X

Summary

തുടര്‍ച്ചയായ 54-ാം മാസമാണ് ഇന്ത്യന്‍ സര്‍വീസ് സെക്ടര്‍ മുന്നേറ്റം രേഖപ്പെടുത്തുന്നത്. 2005-ല്‍ സര്‍വേ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ വളര്‍ച്ചാ കാലഘട്ടമാണിത് എന്നത് നിക്ഷേപകര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു


ഡിസംബറിലെ തളര്‍ച്ചയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി ജനുവരിയില്‍ ഇന്ത്യയുടെ സര്‍വീസ് സെക്ടര്‍. ഡിസംബറിലെ 58.0-ല്‍ നിന്നും ജനുവരിയില്‍ 58.5-ലേക്ക് സേവന മേഖല ഉയര്‍ന്നു. തുടര്‍ച്ചയായ 54-ാം മാസമാണ് ഇന്ത്യന്‍ സര്‍വീസ് സെക്ടര്‍ മുന്നേറ്റം രേഖപ്പെടുത്തുന്നത്.

2005-ല്‍ സര്‍വേ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ വളര്‍ച്ചാ കാലഘട്ടമാണിത് എന്നത് നിക്ഷേപകര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു. അതേസമയം, സേവന മേഖലയിലെ തതിളക്കത്തിനിടയിലും തൊഴില്‍ വിപണിയിലെ നിശ്ചലാവസ്ഥ ചോദ്യചിഹ്നമായി ബാക്കി നില്‍ക്കുന്നുണ്ട്. എച്ച്എസ്ബിസി ഇന്ത്യയുടെ സര്‍വീസ് പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡക്സിലാണ് ഇക്കാര്യം പറയുന്നത്.

ഓണ്‍ലൈന്‍ സാന്നിധ്യവും ശക്തമായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും വഴി പുതിയ ബിസിനസ് ഓര്‍ഡറുകള്‍ കുതിച്ചുയര്‍ന്നു. നവംബറിന് ശേഷമുള്ള ഏറ്റവും വേഗത്തിലുള്ള വളര്‍ച്ചയാണിത്. ഇന്തോനേഷ്യ, ഖത്തര്‍, ശ്രീലങ്ക, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യന്‍ സേവനങ്ങള്‍ക്ക് വലിയ ഡിമാന്‍ഡ് ആണുള്ളത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ നികുതി 50 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചത് വരും മാസങ്ങളില്‍ കയറ്റുമതിയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ആഹാരം, ഇലക്ട്രോണിക്സ്, പേപ്പര്‍ എന്നിവയുടെ വില വര്‍ദ്ധിക്കുന്നത് സര്‍വീസ് സെക്ടറിന്റെ ചെലവ് കൂട്ടുന്നു. ഇത് ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകുന്നത് പണപ്പെരുപ്പത്തിന് കാരണമായേക്കാം.പുതിയ ബിസിനസ് വരുന്നുണ്ടെങ്കിലും കമ്പനികള്‍ ജീവനക്കാരെ എടുക്കുന്നതില്‍ വലിയ താല്പര്യം കാണിക്കുന്നില്ല. തൊഴില്‍ വിപണി ഏകദേശം നിശ്ചലമായ അവസ്ഥയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.