4 Jan 2026 4:54 PM IST
Summary
യുദ്ധസമാനമായ ഈ സാഹചര്യം വെള്ളിയുടെ വിതരണ ശൃംഖലയെ തകര്‍ക്കുമെന്ന് മുന്നറിയിപ്പ്. നിലവില്‍ 2.36 ലക്ഷം രൂപയിലുള്ള വെള്ളി വില ഉടന്‍ തന്നെ 2.45 ലക്ഷം കടക്കുമെന്നാണ് വിലയിരുത്തല്‍
യുദ്ധസമാനമായ ഈ സാഹചര്യം വെള്ളിയുടെ വിതരണ ശൃംഖലയെ തകര്‍ക്കുമെന്ന് മുന്നറിയിപ്പ്. നിലവില്‍ 2.36 ലക്ഷം രൂപയിലുള്ള വെള്ളി വില ഉടന്‍ തന്നെ 2.45 ലക്ഷം കടക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ശനിയാഴ്ച വെനസ്വേലയില്‍ അമേരിക്ക നടത്തിയ മിന്നല്‍ ആക്രമണവും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റും ആഗോള വിപണിയെ പിടിച്ചുലച്ചിരിക്കുകയാണ്.
ലോകത്തെ പ്രധാന വെള്ളി കയറ്റുമതിക്കാരായ പെറു, ചാഡ് തുടങ്ങിയ രാജ്യങ്ങളുടെ ചരക്കുനീക്കം വെനസ്വേലന്‍ കടല്‍പാത വഴിയാണ്. യുദ്ധസമാനമായ ഈ സാഹചര്യം വെള്ളിയുടെ വിതരണ ശൃംഖലയെ തകര്‍ക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നിലവില്‍ 2.36 ലക്ഷം രൂപയിലുള്ള വെള്ളി വില ഉടന്‍ തന്നെ 2.45 ലക്ഷം കടക്കുമെന്നാണ് യാ വെല്‍ത്ത് ഡയറക്ടര്‍ അനുജ് ഗുപ്ത നിരീക്ഷിക്കുന്നത്.കുതിപ്പ് തുടര്‍ന്നാല്‍ ലക്ഷ്യം 2.5 ലക്ഷം മുതല്‍ 2.6 ലക്ഷം രൂപ വരെയെത്തും.
കോമെക്സ് വിപണിയില്‍ വെള്ളി ഔണ്‍സിന് 78 ഡോളര്‍ വരെ ഉയര്‍ന്നേക്കാം. 2025ല്‍ വെള്ളിക്കുണ്ടായ 170% വളര്‍ച്ച 2026-ലും തുടരുമെന്നാണ് സൂചനകള്‍. ചൈന വെള്ളിയുടെ കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ആഗോളതലത്തില്‍ ക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് വെനസ്വേലയിലെ പ്രതിസന്ധി വന്നത്. സപ്പോര്‍ട്ട് ലെവലായ 2.30 ലക്ഷത്തിന് മുകളില്‍ വെള്ളി തുടരുകയാണെങ്കില്‍ പുതിയ റെക്കോര്‍ഡുകള്‍ നമുക്ക് പ്രതീക്ഷിക്കാമെന്നും വിപണി വിദഗ്ധര്‍ വ്യക്തമാക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
