3 Feb 2026 4:35 PM IST
Summary
വ്യാപാര കരാര്‍ ഇന്ത്യയെ ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്. അതായത് കരാറോടെ ഇന്ത്യയ്ക്ക് ലഭിക്കുന്നത് സമാനതകളില്ലാത്ത മുന്‍തൂക്കമാണെന്ന് സാരം
ഇന്ത്യ-അമേരിക്ക ധാരണയില്‍ ആഗോള വിപണിയില്‍ അടിയേറ്റ് ചൈനയും പാക്കിസ്ഥാനും. വിലയുടെ കാര്യത്തില്‍ ചൈനയെക്കാള്‍ 20 ശതമാനം വരെ ലാഭത്തില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കും.
ഈ വ്യാപാര കരാര്‍ ഇന്ത്യയെ ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്. അതായത് കരാറോടെ ഇന്ത്യയ്ക്ക് ലഭിക്കുന്നത് സമാനതകളില്ലാത്ത മുന്‍തൂക്കമാണ്.
നിലവില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 34 മുതല്‍ 37 ശതമാനം വരെ നികുതിയാണ് ചുമത്തുന്നത്. പാക്കിസ്ഥാന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 19 ശതമാനവും. ചുരുക്കത്തില്‍, വിലയുടെ കാര്യത്തില്‍ ചൈനയെക്കാള്‍ 20 ശതമാനം വരെ ലാഭത്തില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കും.
ആഗോള കമ്പനികള്‍ തങ്ങളുടെ നിര്‍മ്മാണ ശാലകള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റാന്‍ ഈ താരിഫ് വിടവ് വലിയ കാരണമാകും. ചൈന പ്ലസ് വണ്‍ നയം കരുത്താര്‍ജിക്കുമെന്നും അനലിസ്റ്റുകള്‍ വ്യകതമാക്കുന്നുണ്ട്.
3 മുതല്‍ 5 ശതമാനം വരെ മാത്രം ലാഭവിഹിതമുള്ള ടെക്സ്റ്റൈല്‍സ് & ഫുട്വെയര്‍ മേഖലയില്‍ നികുതി കുറയുന്നത് വലിയ ആശ്വാസമാണ്. അതുപോലെ അമേരിക്കന്‍ വിപണിയില്‍ സ്വര്‍ണ-രത്ന ആഭരണങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കും.
ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ കാല്‍ഭാഗവും വരുന്നത് എഞ്ചിനീയറിംഗ് ഗുഡ്‌സ് മേഖലയിലാണ്. ഇവിടേക്ക് വലിയ ഓര്‍ഡറുകള്‍ വരാന്‍ സാധ്യതയുണ്ട്.മരുന്നുകള്‍ക്ക് നിലവിലുള്ള നികുതി ഇളവുകള്‍ തുടരുന്നത് ഇന്ത്യയുടെ 'ലോകത്തിന്റെ ഫാര്‍മസി' എന്ന പദവി ഉറപ്പിക്കും.
അതുപോലെ വെറുമൊരു വ്യാപാര കരാര്‍ എന്നതിലുപരി ഇതിന് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. ഇന്ത്യ റഷ്യന്‍ എണ്ണയില്‍ നിന്നുള്ള ആശ്രയം കുറയ്ക്കുന്നത് യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സഹായിക്കുമെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍. ഇതിനു പകരമായി അമേരിക്കയില്‍ നിന്നുള്ള ഊര്‍ജ്ജ-സാങ്കേതിക വിദ്യകള്‍ക്ക് ഇന്ത്യ കൂടുതല്‍ പ്രാധാന്യം നല്‍കും.
പഠിക്കാം & സമ്പാദിക്കാം
Home
