image

8 Aug 2025 3:41 PM IST

Economy

ട്രംപിന്റെ താരിഫ്: ആത്മനിര്‍ഭര്‍ ഭാരത് സ്വപ്നം തകര്‍ക്കുമെന്ന് മൂഡിസ്

MyFin Desk

ട്രംപിന്റെ താരിഫ്: ആത്മനിര്‍ഭര്‍ ഭാരത്   സ്വപ്നം തകര്‍ക്കുമെന്ന് മൂഡിസ്
X

Summary

ഇലക്ട്രോണിക്സ് മേഖല നേരിടുക വലിയ തിരിച്ചടി


ട്രംപിന്റെ അധിക താരിഫ് നടപടി ആത്മനിര്‍ഭര്‍ ഭാരത് സ്വപ്നം തകര്‍ക്കുമെന്ന് മൂഡിസ്. ഇലക്ട്രോണിക്സ് മേഖല നേരിടുക വലിയ തിരിച്ചടിയെന്നും വിലയിരുത്തല്‍. ജിഡിപിയില്‍ 0.3 ശതമാനത്തിന്റെ ഇടിവുണ്ടാക്കുമെന്നും റിപ്പോര്‍ട്ട്.

ആഗോള ഇലക്ട്രോണിക്സ് ഹബ്ബായി ഇന്ത്യയെ മാറ്റുകയാണ് ആത്മനിര്‍ഭര്‍ ഭാരതിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന്. എന്നാല്‍ ട്രംപിന്റെ താരിഫ് നടപടി മേഖലയിലെ രാജ്യത്തിന്റെ മല്‍സര ശേഷി ദുര്‍ബലപ്പെടുത്തും. മറ്റ് ഏഷ്യ-പസഫിക് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 25% അധിക തീരുവ യുഎസ് വിപണിയില്‍, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്തും.

വിയറ്റ്‌നാം, മലേഷ്യ പോലുള്ളവ കയറ്റുമതിയിലെ ഏതിരാളികള്‍ക്ക് കുറഞ്ഞ താരിഫുള്ളത് വെല്ലുവിളിയാണെന്നും മൂഡീസ് വ്യക്തമാക്കി. 2026ല്‍ ജിഡിപിയില്‍ ഇതിന്റെ ആഘാതം കാണാനാവും.

2020ലാണ് സ്വയം പര്യാപ്ത ഇന്ത്യക്കായി ആത്മനിര്‍ഭര്‍ ഭാരതിന് കീഴില്‍ പിഎല്‍ഐ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്. ഫാര്‍മ, ഇലക്ടോണിക്സ് മേഖലയിലെ കമ്പനികളുടെ നിക്ഷേപത്തിന് സബ്സിഡി അടക്കമുള്ള ആനുകൂല്യങ്ങള്‍ പദ്ധതി നല്‍കിയിരുന്നു.

വിദേശ നിക്ഷേപം ആകര്‍ഷിക്കുകയും ആഭ്യന്തര ഉല്‍പ്പാദനം ഉയര്‍ത്തുകയുമായിരുന്നു ലക്ഷ്യം. രാജ്യത്തെ ഇലക്ടോണിക്സ്, ഫാര്‍മ ഉല്‍പ്പന്നങ്ങളുടെ വലിയ വിപണിയാണ് യുഎസ്. അതുകൊണ്ട് തന്നെ പിഎല്‍ഐ ഉല്‍പ്പന്നങ്ങള്‍ക്കായിരിക്കും താരിഫില്‍ വലിയ തിരിച്ചടി വരികയെന്നും മൂഡിസ് വ്യക്തമാക്കി.