image

23 Nov 2025 4:45 PM IST

Economy

വ്യാപാര രഹസ്യം കൈക്കലാക്കി: കനത്ത തിരിച്ചടിയേറ്റ് ടിസിഎസ്

MyFin Desk

tcs suffers major setback after trade secrets were stolen
X

Summary

ടിസിഎസ് 1600 കോടിയിലധികം രൂപയുടെ നഷ്ടപരിഹാരം നല്‍കണം


ഇന്ത്യന്‍ ഐ.ടി. ഭീമനായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് നിയമപോരാട്ടത്തില്‍ കനത്ത തിരിച്ചടി. ടിസിഎസിന് എതിരായ വ്യാപാര രഹസ്യക്കേസില്‍ 1600 കോടിയിലധികം രൂപയുടെ നഷ്ടപരിഹാരം ശരിവെച്ച് യുഎസ് കോടതി.

2019ല്‍ രാജ്യത്തെ കംപ്യൂട്ടര്‍ സയന്‍സ് കോര്‍പറേഷന്‍ നല്‍കിയ ഹര്‍ജിയാണ് കേസിനാധാരം. ടിസിഎസ് അക്കാലത്ത് ട്രാന്‍സമേരിക്കയുമായി 2 ബില്യണ്‍ ഡോളറിന്റെ വലിയ കരാര്‍ ഏറ്റെടുത്തു. ഈ സമയത്ത് കംപ്യൂട്ടര്‍ സയന്‍സ് കോര്‍പറേഷന്റെ സോഫ്‌റ്റ്വെയറിലേക്ക് നിയമപരമായ ആക്സസുണ്ടായിരുന്ന ട്രാന്‍സമേരിക്കയിലെ ചില ജീവനക്കാര്‍ ടിസിഎസിലേക്ക് മാറി. ഇതോടെ ടിഎസിന് തങ്ങളുടെ സോഫ്‌റ്റ്വെയറിലേക്ക് അനധികൃത ആക്സസ് നല്‍കി. ഇത് ഉപയോഗിച്ച് ടിഎസിഎസ് ഒരു ഇന്‍ഷുറന്‍സ് പ്ലാറ്റ്ഫോം നിര്‍മ്മിക്കാന്‍ ശ്രമിച്ചു. ഇതിനായി കംപ്യൂട്ടര്‍ സയന്‍സ് കോര്‍പറേഷന്റെ ട്രേഡ് സീക്രട്ടുകള്‍ ദുരുപയോഗം ചെയ്തെന്നാണ് ആരോപണം.

പിന്നാലെ കോടതിയില്‍ നിന്ന് ടിസിഎസിന് 1600 കോടിയുടെ പിഴ വന്നു. ഇതിനെതിരേ നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് അപ്പീൽ കോടതി നേരത്തെയുള്ള വിധി ശരിവച്ചത്. ഇതോടെ ടിസിഎസ് ഈ തുക അടയ്ക്കേണ്ട സാഹചര്യത്തിലാണ് .ഈ വിധി ടിഎസ് ഓഹരികള്‍ക്ക് ഹ്രസ്വകാലത്തേക്ക് ഒരു നെഗറ്റീവ് സെന്റിമെന്റ് നല്‍കാന്‍ സാധ്യതയുണ്ട്.

അക്കൗണ്ടിംഗ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് തങ്ങളുടെ സാമ്പത്തിക സ്റ്റേറ്റ്മെന്റുകളില്‍ ആവശ്യമായ അക്കൗണ്ടിംഗ് പ്രൊവിഷനുകള്‍ ഉള്‍പ്പെടുത്തുമെന്ന് ടിസിഎസ് അറിയിച്ചിട്ടുണ്ട്. ഇത് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ ലാഭത്തെ നേരിട്ട് ബാധിക്കും. വലിയ നഷ്ടപരിഹാരത്തുക ടിസിഎസിലേക്കുള്ള ക്യാഷ് ഫ്ളോയെ ബാധിക്കുമോ എന്ന ആശങ്ക നിക്ഷേപകര്‍ക്കുണ്ടാകാം. എങ്കിലും, കമ്പനിയുടെ സാമ്പത്തിക സ്ഥിരത പരിഗണിക്കുമ്പോള്‍, വലിയ പ്രത്യാഘാതം ഉണ്ടാകില്ലെന്നാണ് പൊതുവിലയിരുത്തല്‍.

കേസിലെ തിരിച്ചടി, ആഗോളതലത്തില്‍ ഇന്ത്യന്‍ ഐ.ടി. കമ്പനികള്‍ക്ക് തങ്ങളുടെ ബൗദ്ധിക സ്വത്തവകാശ സംരക്ഷണ നയങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടുന്നു.