image

23 Nov 2025 3:02 PM IST

Economy

തേജസ് അപകടം: ഇന്ത്യയുടെ ആയുധ കയറ്റുമതിയെ ബാധിക്കുമോ?

MyFin Desk

will the tejas accident affect indias arms exports
X

Summary

അപകടമുണ്ടായത് കയറ്റുമതിക്ക് തയ്യാറെടുക്കുമ്പോള്‍


ദുബായ് എയര്‍ ഷോയില്‍ തേജസ് യുദ്ധവിമാനത്തിന്റെ ദൗര്‍ഭാഗ്യകരമായ അപകടം ഇന്ത്യന്‍ ആയുധ കയറ്റുമതിക്ക് മങ്ങലേല്‍പ്പിക്കുന്നു. രാജ്യം തദ്ദേശീയമായി വികസിപ്പെടുത്ത യുദ്ധവിമാനമാണ് തേജസ്. ആഗോളതലത്തില്‍ പല രാജ്യങ്ങളും വിമാനം വാങ്ങാന്‍ താല്‍പ്പര്യപ്പെട്ടിരുന്നു.

കാലതാമസവും സാങ്കേതിക വെല്ലുവിളികളും നിറഞ്ഞ ചരിത്രത്തില്‍ നിന്ന് ഉയര്‍ന്നുവന്നതാണ് തേജസ് യുദ്ധവിമാനം. ഇന്ത്യന്‍ വ്യോമസേന 180 നൂതന പതിപ്പുകളുടെ ഓര്‍ഡറുകള്‍ നല്‍കിയിരുന്നു. ദുബായ് എയര്‍ഷോയില്‍ സാധ്യതയുള്ള അന്താരാഷ്ട്ര വിപണിക്ക് മുമ്പിലാണ് തേജസ് തകര്‍ന്നത്. ആയിരക്കണക്കിന് കാണികളുടെ മുന്നിലാണ് അപകടമുണ്ടായതെന്നതിനാല്‍ അതിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റു.

ഇന്ത്യ യുദ്ധവിമാനം വില്‍ക്കാന്‍ പ്രതീക്ഷിച്ചിരുന്ന രാജ്യങ്ങളില്‍ ഈജിപ്ത്, അര്‍മേനിയ, തെക്കുകിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. എഞ്ചിന്‍ തകരാര്‍ കാരണം തേജസിന് ഇതുവരെ ഒരു യുദ്ധവിമാനം മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ. അതിന്റെ താങ്ങാനാവുന്ന വില, സാങ്കേതികവിദ്യ പങ്കിടാനുള്ള ഇന്ത്യയുടെ വാഗ്ദാനം, വിവിധതരം ആയുധങ്ങളും സെന്‍സറുകളും പ്ലാറ്റ്ഫോമിലേക്ക് സംയോജിപ്പിക്കുന്നത് എല്ലാം ചെറുകിട രാജ്യങ്ങളില്‍ താല്‍പര്യമുണര്‍ത്തിയിരുന്നു.

വ്യോമശക്തി വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന ചെറിയ രാജ്യങ്ങളിൽ തേജസിന് വിജയസാധ്യത കൂടുതലാണ്.2014 ന് ശേഷം ഇന്ത്യ ആയുധ കയറ്റുമതിക്കാരനായി മാറാന്‍ വലിയ മാറ്റങ്ങളാണ് വരുതിതയത്. ആഗോള വിപണികള്‍ തേടാന്‍ സര്‍ക്കാര്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചു. റോക്കറ്റുകള്‍, മിസൈലുകള്‍, വെടിമരുന്ന്, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, കവചിത വാഹനങ്ങള്‍, ഡ്രോണുകള്‍ എന്നിവയാണ് കയറ്റുമതിക്കായി പ്രേരിപ്പിക്കുന്ന സംവിധാനങ്ങള്‍ എന്നിവ വിപണിയില്‍ എത്തിച്ചു. യൂറോപ്പിലും പശ്ചിമേഷ്യയിലും നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ കാരണം സ്‌ഫോടകവസ്തുക്കള്‍ക്കും വെടിക്കോപ്പുകള്‍ക്കുമുള്ള ആഗോള ഡിമാന്‍ഡില്‍ ഉണ്ടായ വര്‍ദ്ധനവ് ഇന്ത്യന്‍ പ്രതിരോധ കയറ്റുമതിയില്‍ റെക്കോര്‍ഡ് നേട്ടമുണ്ടാക്കി.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഈ കണക്ക് 23,622 കോടി രൂപ കവിഞ്ഞു. 2029 ആകുമ്പോഴേക്കും പ്രതിവര്‍ഷം 50,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതി കൈവരിക്കുക എന്ന ലക്ഷ്യവും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്.