image

31 Jan 2026 5:37 PM IST

Economy

ബജറ്റ് കമ്മോഡിറ്റി മാര്‍ക്കറ്റിന്റെ ഗതി നിര്‍ണയിക്കും

MyFin Desk

ബജറ്റ് കമ്മോഡിറ്റി മാര്‍ക്കറ്റിന്റെ ഗതി നിര്‍ണയിക്കും
X

Summary

നിലവില്‍ സ്വര്‍ണത്തിന് 6% ഇംപോര്‍ട്ട് ഡ്യൂട്ടിയും 3% ജിഎസ്ടിയുമാണ് ഈടാക്കുന്നത്. വെള്ളിയുടെ നികുതി ഘടന പ്രവാസികള്‍ക്കും മറ്റുള്ളവര്‍ക്കും വ്യത്യസ്തമാണ്. ചില സാഹചര്യങ്ങളില്‍ ഇത് 36% വരെ ഉയര്‍ന്നേക്കാം


കമ്മോഡിറ്റി മാര്‍ക്കറ്റിന്റെ ഗതി നിര്‍ണയിക്കുന്ന കേന്ദ്ര ബജറ്റായിരിക്കും ഇത്തവണയെന്ന് റിപ്പോര്‍ട്ട്. കമ്മോഡിറ്റികളുടെ ടാക്സ് സ്ട്രക്ചറിലേക്ക് ശ്രദ്ധ നല്‍കി നിക്ഷേപകര്‍.

ആഗോള വിപണിയിലെ അസ്ഥിരതകള്‍ക്കിടയിലാണ് നിര്‍മ്മല സീതാരാമന്‍ 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കുന്നത്. നിലവില്‍ ആഗോള തലത്തില്‍ പലിശ നിരക്കുകളും യുദ്ധ സാഹചര്യങ്ങളും വിപണിയെ ബാധിക്കുമ്പോള്‍, ഇന്ത്യയിലെ കമ്മോഡിറ്റി വിലകളെ നിയന്ത്രിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നികുതി നയങ്ങളാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കമ്മോഡിറ്റി വിപണിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ സ്വര്‍ണത്തിന് 6% ഇംപോര്‍ട്ട് ഡ്യൂട്ടിയും 3% ജിഎസ്ടിയുമാണ് ഈടാക്കുന്നത്. വെള്ളിയുടെ നികുതി ഘടന പ്രവാസികള്‍ക്കും മറ്റുള്ളവര്‍ക്കും വ്യത്യസ്തമാണ്. ചില സാഹചര്യങ്ങളില്‍ ഇത് 36% വരെ ഉയര്‍ന്നേക്കാം. ഈ ഡ്യൂട്ടിയില്‍ വരുന്ന ചെറിയ മാറ്റം പോലും വിപണിയില്‍ വലിയ ചലനം ഉണ്ടാക്കും.

കോപ്പറിന് 12 മുതല്‍ 28 ശതമാനം വരെയാണ് ജിഎസ്ടി സ്ലാബ്. എന്നാല്‍ സ്‌ക്രാപ്പ് മെറ്റലുകളുടെ കസ്റ്റംസ് ഡ്യൂട്ടി നിര്‍ത്തലാക്കിയത് നിര്‍മ്മാണ മേഖലയ്ക്ക് വലിയ ആശ്വാസമാണ്.ക്രൂഡ് ഓയിലും നാച്ചുറല്‍ ഗ്യാസും ഇപ്പോഴും ജിഎസ്ടിക്ക് പുറത്താണ്. എക്സൈസ് ഡ്യൂട്ടിയും സ്റ്റേറ്റ് വാറ്റും ആണ് ഇവയുടെ വില നിശ്ചയിക്കുന്നത്. ഇവയെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് മുന്നോടിയായി വിപണിയില്‍ വലിയ രീതിയിലുള്ള പ്രോഫിറ്റ് ബുക്കിംഗ് നടക്കുന്നുണ്ട്. ഇറക്കുമതി തീരുവയില്‍ സര്‍ക്കാര്‍ കുറവ് വരുത്തിയാല്‍ അത് വില കുറയാന്‍ സഹായിക്കും. എന്നാല്‍ ധനസമാഹരണത്തിനായി നികുതി വര്‍ദ്ധിപ്പിച്ചാല്‍ അത് ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാകും.