image

6 Nov 2025 9:22 PM IST

Economy

രാജ്യത്തെ സേവന മേഖല തളര്‍ച്ചയില്‍

MyFin Desk

രാജ്യത്തെ സേവന മേഖല തളര്‍ച്ചയില്‍
X

Summary

സേവന മേഖലയുടെ വളര്‍ച്ച ഒക്ടോബറില്‍ അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍


രാജ്യത്തെ സേവന മേഖല തളര്‍ച്ചയിലെന്ന് റിപ്പോര്‍ട്ട്. മത്സര സമ്മര്‍ദ്ദങ്ങളും കാലാവസ്ഥ മാറ്റങ്ങളും വെല്ലുവിളിയായെന്ന് എച്ച്എസ്ബിസി.

ഇന്ത്യയിലെ പ്രധാന സേവന മേഖലയുടെ വളര്‍ച്ച ഒക്ടോബറില്‍ അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. എച്ച്എസ്ബിസിയുടെ ഇന്ത്യ സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്സ് സെപ്റ്റംബറിലെ 60.9 ല്‍ നിന്ന് 58.9 ആയി കുറഞ്ഞു.

ഉയര്‍ന്ന മത്സരം, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവയാണ് വെല്ലുവിളിയായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതീക്ഷയിലും അല്പം കുറഞ്ഞ കണക്കുകളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

എങ്കിലും വളര്‍ച്ച ശക്തമായി തന്നെയാണ് തുടരുന്നത്. വര്‍ധിച്ചു വരുന്ന മത്സരവും, ചിലവ് ചുരുക്കുന്നതില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളുമാണ് പല കമ്പനികളും നേരിടുന്നത്. പുതിയ ബിസിനസുകളുടെ വളര്‍ച്ച സെപ്റ്റംബറില്‍ ഉണ്ടായതില്‍ നിന്നും നേരിയ കുറവ് രേഖപെടുത്തിയിട്ടുണ്ടെങ്കിലും ശക്തമായി തന്നെ നില നില്‍ക്കുന്നു. തൊഴില്‍ വളര്‍ച്ച സ്ഥിരമായാണ് തുടര്‍ന്നിട്ടുള്ളത്. നിലവില്‍ പുതിയ നിയമനങ്ങളില്‍ കുറവാണ് രേഖപ്പെടുത്തുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.