image

27 Feb 2024 11:49 AM GMT

Economy

ഈ ഇന്ത്യന്‍ കമ്പനികളുടെ മൂല്യം അയല്‍ രാജ്യങ്ങളുടെ ജിഡിപിയേക്കാള്‍ കൂടുതലാണ്

MyFin Desk

these indian companies are ravana in terms of market value
X

Summary

  • അയല്‍രാജ്യമായ മാലദ്വീപ്, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളുടെ ജിഡിപിയേക്കാള്‍ മുകളിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വിപണി മൂല്യം
  • ടിസിഎസിന്റെ വിപണി മൂല്യം നേപ്പാള്‍, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളുടെട ജിഡിപിയേക്കാള്‍ മുകളിലാണ്
  • ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം ശ്രീലങ്ക, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളുടെ ജിഡിപിയേക്കാള്‍ മുകളിലാണ്


സമീപദിവസമാണ് ടാറ്റ ഗ്രൂപ്പിന്റെ വിപണി മൂല്യം പാകിസ്ഥാന്റെ ജിഡിപിയേക്കാള്‍ വലുതാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

36500 കോടി ഡോളറാണ് ടാറ്റ ഗ്രൂപ്പിന്റെ വിപണി മൂല്യം. എന്നാല്‍ പാകിസ്ഥാന്റെ ജിഡിപി ഏകദേശം 34100 കോടി രൂപയാണ്.

പാകിസ്ഥാന്റെ ജിഡിപി മാത്രമല്ല, ഇന്ത്യയുടെ അയല്‍രാജ്യങ്ങളുടെ ജിഡിപി ഇന്ത്യന്‍ കമ്പനികളുടെ വിപണിമൂല്യത്തിന്റെ താഴെയാണ്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വിപണി മൂല്യം 22 ലക്ഷം കോടി രൂപയാണ്. ഇത് ഇന്ത്യയുടെ അയല്‍രാജ്യമായ മാലദ്വീപ്, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളുടെ ജിഡിപിയേക്കാള്‍ മുകളിലാണ്.

ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടിസിഎസിന്റെ വിപണി മൂല്യം 17 ലക്ഷം കോടി രൂപയാണ്. ഇത് നേപ്പാള്‍, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളുടെട ജിഡിപിയേക്കാള്‍ മുകളിലാണ്.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 1.09 ലക്ഷം കോടി രൂപയാണ്. ഇത് മ്യാന്‍മാര്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളുടെ ജിഡിപിയേക്കാള്‍ അധികമാണ്.

17 രാജ്യങ്ങളിലായി, ഇന്ത്യയില്‍ 5900 ശാഖകളുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ധനകാര്യസ്ഥാപനമായ ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 88 ബില്യന്‍ ഡോളറാണ്. ഇത് ശ്രീലങ്ക, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളുടെ ജിഡിപിയേക്കാള്‍ മുകളിലാണ്.

83 ബില്യന്‍ ഡോളര്‍ മൂല്യമാണ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിനുള്ളത്. ഇത് പനാമ, ക്രൊയേഷ്യ, അസര്‍ബെയ്ജാന്‍ എന്നീ രാജ്യങ്ങളുടെ ജിഡിപിയേക്കാള്‍ അധികമാണ്.