3 Feb 2026 3:23 PM IST
Summary
ഇന്ത്യന്‍ സമുദ്രോത്പന്നങ്ങളുടെ ഏറ്റവും വലിയ വിപണി യുഎസായിരുന്നു. താരിഫ് വര്‍ധിപ്പിച്ചതിനുശേഷം ഇതില്‍ കനത്ത ഇടിവ് സംഭവിക്കുകയായിരുന്നു. തരാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മേഖലയുടെ കയറ്റുമതി ഉയരുമെന്നാണ് പ്രതീക്ഷ
ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ സമുദ്രോത്പന്ന വ്യവസായം തിരിച്ചുവരവിന് ഒരുങ്ങുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ 50% വരെ ഉയര്‍ന്ന തീരുവ കാരണം വന്‍ പ്രതിസന്ധിയിലകപ്പെട്ട മേഖലയായിരുന്നു ഇത്. ഇപ്പോള്‍ തീരുവ 18 ശതമാനമാക്കി കുറയ്ക്കുന്നത് ഈ മേഖലക്ക് ഉയര്‍ത്തെഴുനേല്‍പ്പിന് അവസരമൊരുക്കുകയാണ്.
ഇന്ത്യന്‍ സമുദ്രോത്പന്നങ്ങളുടെ ഏറ്റവും വലിയ വിപണി യുഎസാണ്. താരിഫ് ഈ കയറ്റുമതി പാടെ തകര്‍ത്തു. 2024-25 ല്‍ ഇതിന്റെ കയറ്റുമതി മൂല്യം 2.78 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. തുടര്‍ന്ന് താരിഫ് ഏര്‍പ്പെടുത്തിയതിനുശേഷം സമുദ്രോല്‍പ്പന്ന കയറ്റുമതി ഏകദേശം 15% കുറഞ്ഞു. അതിനുശേഷം സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി 6.3% കുറഞ്ഞു. താരിഫ് വെട്ടിക്കുറയ്ക്കല്‍ ആ പ്രവണതയെ മാറ്റിമറിക്കുകയും നഷ്ടപ്പെട്ട സ്ഥാനം വീണ്ടെടുക്കാന്‍ ഇന്ത്യയെ സഹായിക്കുകയും ചെയ്യുമെന്ന് വ്യവസായ നിരീക്ഷകര്‍ പറയുന്നു.
യുഎസില്‍ ഇന്ത്യയുടെ എതിരാളികള്‍ ഇക്വഡോര്‍, ഇന്തോനേഷ്യ, ചായ്‌ലന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളാണ്. യുഎസ് വിപണിയില്‍ ഇന്ത്യയുടെ മത്സരാധിഷ്ഠിത നേട്ടം പുനസ്ഥാപിക്കുന്നതിന് താരിഫിലെ കുറവ് നിര്‍ണായകമാണ്.
ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി അസോസിയേഷന്‍ (എസ്ഇഎഐ) പ്രസിഡന്റ് ജി. പവന്‍ കുമാര്‍ ഈ മാറ്റത്തെ സ്വാഗതം ചെയ്തു. ഈ മേഖല മുന്‍കാല വളര്‍ച്ചാ നിരക്കിലേക്ക് തിരിച്ചുവരുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരാര്‍ നേടിയെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിക്കുകയും വാണിജ്യ മന്ത്രാലയം, എംപിഇഡിഎ, ഇഐസി എന്നിവയുടെ ശ്രമങ്ങളെ എസ്ഇഎഐ അംഗീകരിക്കുകയും ചെയ്തു. ഇന്ത്യയിലെ സമുദ്രോത്പന്ന കയറ്റുമതിക്കാര്‍ക്ക് ഇത് സമയോചിതമായ ഒരു പ്രോത്സാഹനമാണെന്നും പവന്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പഠിക്കാം & സമ്പാദിക്കാം
Home
