24 Feb 2026 4:29 PM IST
ട്രംപിന്റെ 15% നികുതി പ്രഖ്യാപനം പാളുന്നു? 'സെക്ഷൻ 122' നിയമക്കുരുക്കിലേക്ക്; ഗീത ഗോപിനാഥ് ഉൾപ്പെടെയുള്ള വിദഗ്ധർ രംഗത്ത്!
MyFin Desk
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥും - പുതിയ താരിഫ് നിയമക്കുരുക്കിനെക്കുറിച്ചുള്ള വിശകലനം.
Summary
അമേരിക്കയിൽ സാമ്പത്തിക പ്രതിസിയില്ലെന്ന് വിദഗ്ധർ. സ്വന്തം നിയമസംഘം തള്ളിക്കളഞ്ഞ വകുപ്പുമായി ട്രംപ് മുന്നോട്ട് പോകുമ്പോൾ ആഗോള വിപണിയിൽ ആശങ്കയേറുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ 15% താരിഫ് പ്രഖ്യാപനം നിയമക്കുരുക്കിലേക്ക്. സെക്ഷന്‍ 122 പ്രയോഗിക്കാന്‍ സാധിക്കില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍.അടിയന്തര നികുതി അധികാരം ഉപയോഗിച്ചുള്ള ട്രംപിന്റെ നീക്കം സുപ്രീം കോടതി റദ്ദാക്കിയതോടെയാണ് സെക്ഷന്‍ 122 എന്ന അധികാരം ട്രംപ് പുറത്തെടുത്തത്.
1974-ലെ ഈ നിയമപ്രകാരം ഒരു രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയോ വിദേശനാണ്യ ദൗര്‍ലഭ്യമോ നേരിടുമ്പോള്‍ മാത്രമേ ഇത്തരത്തില്‍ നികുതി ചുമത്താന്‍ കഴിയൂ. ഇവിടെയാണ് ട്രംപിന്റെ വാദങ്ങള്‍ പൊളിയുന്നത്. ഐഎംഎഫ് മുന്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഗീത ഗോപിനാഥ് പറയുന്നത് അമേരിക്ക ഇപ്പോള്‍ ഒരു സാമ്പത്തിക പ്രതിസന്ധിയും നേരിടുന്നില്ല. വിദേശ വിപണികളില്‍ നിന്ന് പണം കടമെടുക്കാനോ ഇറക്കുമതിക്ക് പണം നല്‍കാനോ കഴിയാത്ത സാഹചര്യത്തെയാണ് പ്രതിസന്ധി എന്ന് വിളിക്കുന്നത്. എന്നാല്‍ അമേരിക്കയുടെ ഡോളര്‍ നില ഭദ്രമാണ്, ഓഹരി വിപണി മികച്ച നിലയിലാണ്.
ട്രേഡ് ഡെഫിസിറ്റ് എങ്ങനെ സാമ്പത്തിക ബാധ്യതയാകും ?
ചുരുക്കത്തില്‍, വെറുമൊരു ട്രേഡ് ഡെഫിസിറ്റ് ഉണ്ടെന്ന് കാട്ടി ഈ നിയമം പ്രയോഗിക്കാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും രസകരമായ വസ്തുത മറ്റൊന്നാണ്! കഴിഞ്ഞ വര്‍ഷം ഇതേക്കുറിച്ച് കോടതിയില്‍ വാദിക്കുമ്പോള്‍ ട്രംപിന്റെ സ്വന്തം നിയമസംഘം പറഞ്ഞത് സെക്ഷന്‍ 122 ഈ സാഹചര്യത്തില്‍ പ്രായോഗികമല്ല' എന്നായിരുന്നു. സ്വന്തം വക്കീലന്മാര്‍ തന്നെ തള്ളിക്കളഞ്ഞ ഒരു നിയമം ഇപ്പോള്‍ ട്രംപ് ആയുധമാക്കുന്നത് നികുതി നടപ്പിലാക്കാന്‍ വേണ്ടിയുള്ള പുകമറ മാത്രമാണെന്ന് നിയമവിദഗ്ധനായ നീല്‍ കത്യാല്‍ ആരോപിക്കുന്നു. അതേസമയം, അമേരിക്കന്‍ സുപ്രീം കോടതി പ്രസിഡന്റിന്റെ അധികാരത്തിന് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍, അത് വകവെക്കാതെ മുന്നോട്ട് പോകാനാണ് ട്രംപിന്റെ തീരുമാനം. ഇത് ആഗോള വിതരണ ശൃംഖലയെയും ഓഹരി വിപണികളെയും വരും ദിവസങ്ങളില്‍ കൂടുതല്‍ അസ്ഥിരമാക്കാന്‍ സാധ്യതയുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
