image

12 March 2026 11:53 AM IST

Economy

ട്രംപിന് നെതന്യാഹുവിന്റെ ഭീഷണിയോ? ആ സ്വർണ്ണ പേജർ സമ്മാനത്തിന്റെ രഹസ്യമറിയാം; 'പ്രസ് വിത്ത് ബോത്ത് ഹാൻഡ്‌സ്' എന്ന ചതിക്കുഴി ഇങ്ങനെ!

MyFin Desk

us approves trumps gaza peace plan
X

ട്രംപിന് നെതന്യാഹു സമ്മാനിച്ച വിവാദമായ സ്വർണ്ണ പേജർ - ഒരു വിശകലനം.

Summary

നെതന്യാഹു നൽകിയ സ്വർണ്ണ പേജറിലെ 'പ്രസ് വിത്ത് ബോത്ത് ഹാൻഡ്‌സ്' എന്ന വാചകത്തിന് പിന്നിലെ തന്ത്രമെന്ത്? ടക്കർ കാൾസന്റെ വെളിപ്പെടുത്തലും


സമ്മാനമായി നല്‍കിയ ഒരു സ്വര്‍ണ്ണ പേജര്‍ ലോകശക്തിയായ അമേരിക്കയെ ഒരു യുദ്ധത്തിലേക്ക് വലിച്ചിഴച്ചോ? ട്രംപും നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ കൈമാറപ്പെട്ട ആ'ഗോള്‍ഡന്‍ പേജര്‍ ഇപ്പോള്‍ വെറുമൊരു ഉപഹാരമല്ല, മറിച്ച് ഒരു രഹസ്യ ഭീഷണിആയിരുന്നു എന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ നിരീക്ഷകര്‍. ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്ക നേരിട്ട് പങ്കാളിയായതിന് പിന്നില്‍ ഈ പേജറിന് വല്ല പങ്കുമുണ്ടോ? പരിശോധിക്കാം.

വിവാദം ഇങ്ങനെ: സമ്മാനം മുതല്‍ ഭീഷണി വരെ

2025 ഫെബ്രുവരിയില്‍ വൈറ്റ് ഹൗസില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് നെതന്യാഹു ട്രംപിന് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഒരു പേജര്‍ സമ്മാനമായി നല്‍കിയത്. ഒരു മരപലകയില്‍ ഉറപ്പിച്ച നിലയിലുള്ള ഈ പേജറിനൊപ്പം -നമ്മുടെ ഏറ്റവും വലിയ സുഹൃത്തും സഖ്യകക്ഷിയുമായ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് -എന്നെഴുതിയ ഫലകവും ഉണ്ടായിരുന്നു.2024 സെപ്റ്റംബറില്‍ ഹിസ്ബുള്ളാ ശൃംഖലയെ തകര്‍ക്കാന്‍ ഇസ്രായേല്‍ നടത്തിയ ഓപ്പറേഷന്‍ ഗ്രിം റീപ്പര്‍ (പേജര്‍ സ്‌ഫോടനങ്ങള്‍) സ്മരണയ്ക്കായിട്ടായിരുന്നു ഈ സമ്മാനം. ഈ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും അയ്യായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദ് നടത്തിയ അതിസങ്കീര്‍ണ്ണമായ ഒരു സൈനിക നീക്കമായിരുന്നു ഇത്. ഈ വിജയത്തിന്റെ ഓര്‍മ്മയ്ക്കായാണ് നെതന്യാഹു സ്വര്‍ണ്ണ പേജര്‍ ട്രംപിന് സമ്മാനിച്ചത്. എന്നാല്‍, ഇപ്പോള്‍ അമേരിക്ക ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ ലക്ഷ്യം വെച്ച് ഇസ്രായേലിനൊപ്പം ആക്രമണം നടത്തിയതോടെ ഈ പേജര്‍ വീണ്ടും ചര്‍ച്ചയായി.

വിവാദങ്ങള്‍ക്കുള്ള കാരണങ്ങള്‍

പ്രസ് വിത്ത് ബോത്ത് ഹാന്‍ഡ്സ്: ട്രംപിന് നല്‍കിയ പേജറിന്റെ ഡിസ്പ്ലേയില്‍ എഴുതിയിരുന്ന ഈ വാചകം ശ്രദ്ധേയമാണ്. 2024 സെപ്റ്റംബറില്‍ ലബനാനിലെ ഹിസ്ബുള്ളാ അംഗങ്ങളുടെ പേജറുകള്‍ പൊട്ടിത്തെറിച്ചപ്പോള്‍, ആ സ്‌ഫോടനം പരമാവധി ആഘാതം സൃഷ്ടിക്കാന്‍ ഇസ്രായേല്‍ ഒരു തന്ത്രം പ്രയോഗിച്ചിരുന്നു. പേജറില്‍ ഒരു പ്രത്യേക എന്‍ക്രിപ്റ്റഡ് സന്ദേശം വരികയും, അത് വായിക്കണമെങ്കില്‍ ഒരേസമയം രണ്ടു കൈകളും ഉപയോഗിച്ച് രണ്ട് ബട്ടണുകള്‍ അമര്‍ത്തണം എന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തു.സന്ദേശം വായിക്കാന്‍ രണ്ടു കൈകളും ഉപയോഗിച്ചവരുടെ കൈപ്പത്തികള്‍ക്കും വിരലുകള്‍ക്കും കനത്ത പരിക്കേല്‍ക്കണമെന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം ഒരുക്കിയത്. ഈ തന്ത്രത്തെയാണ് പ്രസ് വിത്ത് ബോത്ത് ഹാന്‍ഡ്സ് എന്ന വാചകം സൂചിപ്പിക്കുന്നത്.പേജര്‍ മുഖത്തോട് അടുപ്പിച്ചു വെച്ച് രണ്ടു കൈകളും ഉപയോഗിച്ച് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ സ്‌ഫോടനം നടന്നാല്‍, അത് കൈകള്‍ക്ക് പുറമെ കണ്ണുകള്‍ക്കും മുഖത്തിനും മാരകമായ പരിക്കുകള്‍ ഏല്‍പ്പിക്കും. ഹിസ്ബുള്ളാ പ്രവര്‍ത്തകരെ ശാരീരികമായി തളര്‍ത്തുക എന്നതായിരുന്നു ഇസ്രായേലിന്റെ ലക്ഷ്യം.നെതന്യാഹു ട്രംപിന് നല്‍കിയ സ്വര്‍ണ്ണ പേജറിന്റെ ഡിസ്പ്ലേയില്‍ ഈ വാചകം ഉള്‍പ്പെടുത്തിയത് ഇസ്രായേലിന്റെ ബുദ്ധിശക്തിയുടെയും സാങ്കേതിക മേധാവിത്വത്തിന്റെയും അടയാളമായിട്ടാണ്. ശത്രുവിനെ എങ്ങനെ തന്ത്രപൂര്‍വ്വം കുടുക്കി എന്നതിന്റെ വിജയചിഹ്നമായിട്ടാണ് നെതന്യാഹുവിന്റെ ഓഫീസ് ഇതിനെ വിശേഷിപ്പിച്ചത്.

ഭീഷണിയാണോ? ടക്കര്‍ കാള്‍സന്റെ വിമര്‍ശനം

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണ്‍ ഈ നീക്കത്തെ ശക്തമായി വിമര്‍ശിച്ചു. രണ്ട് രാജ്യങ്ങളുടെയും മുന്‍ഗണനകള്‍ ഒന്നല്ല. വിദേശ ശക്തികളുടെ യുദ്ധത്തിനായി നമ്മുടെ സൈന്യത്തെ വിട്ടുനല്‍കുന്നത് നിയമവിരുദ്ധമാക്കണം എന്ന അദ്ദേഹത്തിന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ഇതോടെയാണ് ഗോള്‍ഡന്‍ പേജര്‍ ഒരു പ്രതീകാത്മക ഭീഷണിയായിരുന്നു എന്ന തരത്തിലുള്ള നിരീക്ഷണങ്ങള്‍ സജീവമായത്. അമേരിക്ക ഇസ്രായേലിനൊപ്പം ഇറാന്‍ യുദ്ധത്തില്‍ ഉറച്ചുനില്‍ക്കണം എന്നൊരു കടുത്ത സമ്മര്‍ദ്ദം ഈ സമ്മാനത്തിന് പിന്നിലുണ്ട്. ഞങ്ങള്‍ ശത്രുക്കള്‍ക്ക് എന്ത് നല്‍കി എന്ന് നോക്കൂ, ഞങ്ങളെ സഹായിച്ചില്ലെങ്കില്‍ നിങ്ങളുടെ സുരക്ഷാ സംവിധാനങ്ങളിലും ഇത്തരത്തില്‍ ഇടപെടാന്‍ ഞങ്ങള്‍ക്ക് കഴിയും എന്നൊരു രഹസ്യ സന്ദേശം ഇതില്‍ വായിച്ചെടുക്കാമെന്നാണ് അദ്ദേഹത്തിന്റെ വാദം. പേജറുകള്‍ പോലുള്ള സാധാരണ ഉപകരണങ്ങള്‍ പോലും സ്‌ഫോടകവസ്തുക്കളാക്കി മാറ്റാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് ഇസ്രായേല്‍ തെളിയിച്ചതാണ്. ലോകത്തെ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന ആശയവിനിമയ ശൃംഖലകളില്‍ പോലും നുഴഞ്ഞുകയറാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നതിന്റെ ഒരു പ്രതീകമാണ് ഈ സ്വര്‍ണ്ണ പേജര്‍. ഇത് ട്രംപിന് നല്‍കുന്നതിലൂടെ, തങ്ങളുടെ സാങ്കേതിക കരുത്ത് എത്രത്തോളമുണ്ടെന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ ഇതിലുണ്ടെന്നും നിരീക്ഷകരും പറയുന്നു.

സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍

പല ഓണ്‍ലൈന്‍ പ്രൊഫൈലുകളും ഇതിനെ വിശേഷിപ്പിക്കുന്നത് നെതന്യാഹു ട്രംപിനെ ഭീഷണിപ്പെടുത്തി എന്നാണ്. ലബനാനിലെ പേജറുകള്‍ പൊട്ടിത്തെറിച്ചതുപോലെ, അമേരിക്ക ഇസ്രായേലിനൊപ്പം നിന്നില്ലെങ്കില്‍ എന്തും സംഭവിക്കാം എന്നൊരു സൂചന ഇതിലുണ്ടോ എന്നാണ് പലരുടെയും ചോദ്യം. ഇതൊരു നയതന്ത്ര സമ്മാനമാണോ അതോ ലോകത്തെ തന്നെ മാറ്റിമറിച്ചേക്കാവുന്ന ഒരു മുന്നറിയിപ്പായിരുന്നോ എന്നത് ഇന്നും ദുരൂഹമാണ്. പക്ഷേ, ഒന്ന് വ്യക്തംഈ സ്വര്‍ണ്ണ പേജറിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ ആഗോള വിപണിയുടെയും രാഷ്ട്രീയത്തിന്റെയും ഗതി മാറ്റുകയാണ്. ചുരുക്കത്തില്‍ ഇതൊരു നയതന്ത്ര സമ്മാനമാണോ അതോ ലോകത്തെ തന്നെ മാറ്റിമറിച്ചേക്കാവുന്ന ഒരു മുന്നറിയിപ്പായിരുന്നോ എന്നത് ഇന്നും ദുരൂഹമാണ്. പക്ഷേ, ഒന്ന് വ്യക്തം ഈ സ്വര്‍ണ്ണ പേജറിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ ആഗോള വിപണിയുടെയും രാഷ്ട്രീയത്തിന്റെയും ഗതി മാറ്റുകയാണ്.