15 Jan 2026 4:22 PM IST
Summary
എല്ലാ ഇറക്കുമതികള്‍ക്കും കനത്ത നികുതി ഏല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ്, ഇപ്പോള്‍ ചില നിര്‍ണ്ണായക വസ്തുക്കളെ ആ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ലിഥിയം അടക്കമുള്ള ക്രിട്ടിക്കല്‍ മിനറല്‍സിന് തല്‍ക്കാലം നികുതിയില്ല
റെയര്‍ എര്‍ത്തിനും ക്രിട്ടിക്കല്‍ മിനറല്‍സിനും തല്‍ക്കാലം നികുതിയില്ലെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.എല്ലാ ഇറക്കുമതികള്‍ക്കും കനത്ത നികുതി ഏല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ്, ഇപ്പോള്‍ ചില നിര്‍ണ്ണായക വസ്തുക്കളെ ആ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ലിഥിയം അടക്കമുള്ള ക്രിട്ടിക്കല്‍ മിനറല്‍സിന് തല്‍ക്കാലം നികുതിയില്ല.
അമേരിക്കയുടെ സാമ്പത്തിക അടിത്തറയെയും സുരക്ഷയെയും ബാധിക്കുന്ന 54 ധാതുക്കളുടെ പട്ടികയില്‍ പകുതിയിലധികവും നിയന്ത്രിക്കുന്നത് ചൈനയാണ്. ഇലക്ട്രിക് വാഹനങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍, അത്യാധുനിക ആയുധങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് ഒഴിച്ചുകൂടാനാവാത്തതാണ് ഈ ധാതുക്കള്‍.
ഇവയ്ക്ക് നികുതി ഏര്‍പ്പെടുത്തിയാല്‍ അത് അമേരിക്കന്‍ കമ്പനികള്‍ക്ക് തന്നെ തിരിച്ചടിയാകും. ഈ തിരിച്ചറിവാണ് ട്രംപിന്റെ നീക്കത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. കേവലം നികുതി ഒഴിവാക്കുക മാത്രമല്ല, വിദേശ ഖനന കമ്പനികള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ 'പ്രൈസ് ഫ്ലോര്‍' അഥവാ കുറഞ്ഞ വില നിശ്ചയിക്കുന്ന കാര്യവും ട്രംപ് പരിഗണിക്കുന്നുണ്ട്.
ചൈന വില കുറച്ച് വിപണി പിടിക്കുന്നത് തടയാന്‍ ഇത് സഹായിക്കും. എന്നാല്‍ ഈ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍, മിനിമം ഇംപോര്‍ട്ട് പ്രൈസ് പോലുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നുണ്ട്. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇത് വളരെ വലിയൊരു സൂചനയാണ്.
ക്രിട്ടിക്കല്‍ മിനറല്‍സ് പ്രോസസിംഗില്‍ ചൈനയ്ക്കുള്ള ആധിപത്യം തകര്‍ക്കാന്‍ അമേരിക്ക പുതിയ പങ്കാളികളെ തേടുകയാണ്. ഇത് വരും ദിവസങ്ങളില്‍ ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളിലെ ഖനന കമ്പനികളുടെയും ലിഥിയം വിപണിയുടെയും കുതിപ്പിന് കാരണമാവും. ചുരുക്കത്തില്‍, ചൈനയുമായുള്ള വ്യാപാര യുദ്ധത്തില്‍ ട്രംപ് തന്റെ ഏറ്റവും വലിയ ദൗര്‍ബല്യം തിരിച്ചറിഞ്ഞെന്നാണ് വിലയിരുത്തല്‍.
പഠിക്കാം & സമ്പാദിക്കാം
Home
